‘നെറ്റ് സീറോ കാർബൺ ആൻഡ് റിസിലിയന്റ് ബിൽഡിംഗ്; ധാരണാപത്രം ഒപ്പിട്ട് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം നഗരസഭ വേള്‍ഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുമായി ‘നെറ്റ് സീറോ കാർബൺ ആൻഡ് റിസിലിയന്റ് ബിൽഡിംഗ്- സിറ്റി ആക്ഷൻ പ്ലാൻ’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടു. കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ലഘൂകരിക്കാനും അതിജീവിക്കാനും നഗരത്തിലെ നിർമ്മാണമേഖലയെ പ്രാപ്തരാക്കുക എന്നതാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനവുമായും സുസ്ഥിര വികസനവുമായും ബന്ധപ്പെട്ട ലക്ഷ്യത്തിനായി നിർമ്മാണ മേഖലയിൽ വരുത്തേണ്ട പരിഷ്കരണങ്ങള്‍ നിർദേശിക്കുക, ഹരിതഗൃഹ വാതകത്തിന്റെ വിഗിരണം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പര്യാപ്തമായ കെട്ടിടങ്ങള്‍ നിർമ്മിക്കാനാവശ്യമായ ആസൂത്രണം നടത്തുക, താപനില ഉയരുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രായോഗികമായ പരിഹാര മാർഗങ്ങള്‍ തേടുക തുടങ്ങിയവയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കെട്ടിട നിർമ്മാണത്തിൽക്കൂടി ക്രിയാത്മകവും ആധുനികവുമായ മാറ്റങ്ങൾ കൂടി സാധ്യമാക്കി തിരുവനന്തപുരത്തെ കാർബൺ ന്യൂട്രൽ നഗരമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു പഠനം നടത്തി കർമ്മ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാവുകയാണ് തിരുവനന്തപുരം നഗരസഭ. നഗരസഭയ്ക്ക് വേണ്ടി പൂർണമായി സൗജന്യമായാണ് ഈ പഠനം നടത്തി സിറ്റി ആക്ഷൻ പ്ലാൻ ഡബ്ല്യൂ ആർ ഐ ഇന്ത്യ തയ്യാറാക്കുന്നത്.

ALSO READ: വയനാട്ടിലെ വന്യജീവി ആക്രമണം; ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസും ഡബ്ല്യൂ ആർ ഐ ഇന്ത്യ എൻർജി പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ ദീപക് കൃഷ്ണനും ധാരണാപത്രം കൈമാറി. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, ഡബ്ല്യൂ ആർ ഐ ഇന്ത്യ എൻർജി പ്രോഗ്രാം സീനിയർ റിസർച്ച് അസോസിയേറ്റ് ഇജാസ് എം എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ALSO READ: ലൈസന്‍സ് എടുക്കണോ?: ഇനി ‘എച്ച്’ പോരാ, മേയ് മുതല്‍ പുത്തന്‍ പരിഷ്‌കരണം

രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനം ഏറ്റെടുക്കുന്ന തിരുവനന്തപുരം നഗരസഭയെ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കാനാവും. അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന്, പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ സമഗ്രമായ കാഴ്ചപ്പാടും പദ്ധതിയും അനിവാര്യമാണ്. സംസ്ഥാന സർക്കാർ ഇതിനായാണ് രാജ്യത്താദ്യമായി ഒരു അർബൻ കമ്മീഷനെ നിയോഗിച്ചത്. അർബൻ കമ്മീഷന്റെ പ്രവർത്തനത്തിനുള്‍പ്പെടെ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലുള്ള ഈ പഠനം മുതൽക്കൂട്ടാകും. കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുള്ള വൈവിധ്യമായ പ്രവർത്തനങ്ങള്‍ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രാദേശികമായി കേരളം സ്വീകരിച്ച നടപടികള്‍ ലോകത്തിന് മാതൃകയാണെന്ന് ഇക്കഴിഞ്ഞയാഴ്ച കേരളം സന്ദർശിച്ച ലോകബാങ്ക് സംഘം അഭിപ്രായപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News