ജനഹിതം നെതന്യാഹുവിന് എതിര്; തെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കില്ലെന്ന് സർവ്വേ

പ്രക്ഷോഭത്തിന്റെ തീച്ചൂളയിൽ തുടരുന്ന ഇസ്രായേലിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ നെതന്യാഹുവിൻ്റെ മുന്നണി ജയിക്കില്ലെന്ന് സർവ്വേ. പാർലമെന്റിൽ 64 സീറ്റുള്ള ഭരണപക്ഷം 52 സീറ്റുകളോളം താഴെപ്പോകും എന്നാണ് കണക്കുകൾ. ജനകീയ സമരങ്ങൾ അവഗണിച്ച് ജുഡീഷ്യറിയ വരിഞ്ഞുമുറുക്കാനുള്ള നിയമനിർമാണം തുടരുകയാണ് നെതന്യാഹു സർക്കാർ.

ALSO READ: ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയ മകൾ യാചകയായി തെരുവിൽ, സഹായമഭ്യർത്ഥിച്ച് അമ്മ

നെസറ്റ് എന്നറിയപ്പെടുന്ന 120 അംഗ ഇസ്രയേലി പാർലമെൻറിലെ 64 സീറ്റുകളിൽ തുടരുന്ന ഭരണപക്ഷം 52ലോ 53ലോ ഒതുങ്ങിപ്പോകും എന്നാണ് കണക്കുകൾ പറയുന്നത്. നെതന്യാഹുവിൻ്റെ സ്വന്തം പാർട്ടിയായ ലിക്കുഡ് 32 സീറ്റുകളിൽ നിന്ന് 25 വരെ താഴെ പോകാമെന്നാണ് അഭിപ്രായ സർവേകൾ. കഴിഞ്ഞ നവംബറിൽ തെരഞ്ഞെടുപ്പിന് ശേഷം കണക്കൊപ്പിച്ച് ഭരണത്തിൽ എത്തിയ മുന്നണി കഴിഞ്ഞദിവസം പാർലമെൻറിൽ ജുഡീഷ്യറിയുടെ അധികാരങ്ങളിൽ കൈകടത്തുന്ന ആദ്യ ബിൽ പാസാക്കിയെടുത്തിരുന്നു. സർക്കാരുകൾ യുക്തിരഹിതമായി ഇടപെട്ടാൽ സുപ്രീംകോടതിക്ക് അതിനെ തടയാൻ കഴിയുമെന്ന നിയമമാണ് ഭേദഗതി ചെയ്തത്. വരും ദിവസങ്ങളിൽ ജുഡീഷ്യൽ നിയമനം സർക്കാരിൽ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ഭേദഗതികൾ പാസാക്കാനിരിക്കുകയാണ് നെതന്യാഹു സർക്കാർ.

ALSO READ: മൂന്നാമൂഴം സ്വയം പ്രഖ്യാപിച്ച് മോദി; പ്രഖ്യാപനം G20 ഉദ്‌ഘാടനവേദിയിൽ

പലസ്തീന് നേരെ ആക്രമണം നടത്തുന്ന ഇസ്രയേൽ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം ഇസ്രയേലുകാർ തന്നെ തെരുവിൽ അണിനിരത്തുന്നുണ്ട്. വംശീയ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേൽ സർക്കാരിനെ തടയാതിരിക്കാനാണ് ജുഡീഷ്യറിക്കെതിരെ ഇപ്പൊൾ നടക്കുന്ന നിയമനിർമാണങ്ങളുടെ ലക്ഷ്യമെന്നും ഭയക്കുന്നവരുണ്ട്. ജുഡീഷ്യറിയെ കുരുക്കിയിടാനുള്ള നിയമനിർമാണവും ജനകീയ പ്രതിഷേധവും നെതന്യാഹു സർക്കാരും മറ്റ് രാജ്യങ്ങളുമായുള്ള അകലവും വർദ്ധിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News