ഡ്രോൺ ആക്രമണ ഭീഷണി; ഭൂഗർഭ ബങ്കറിലേക്ക് താമസം മാറ്റി നെതന്യാഹു

netanyahu

ഡ്രോൺ ആക്രമണം പേടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അതീവ സുരക്ഷ സംവിധാനമുള്ള ബങ്കറിലാണ് കഴിയുന്നതെന്ന റിപ്പോർട്ട് പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫിസിന് താഴെയുള്ള അതീവ സുരക്ഷ സംവിധാനങ്ങളുള്ള ഭൂഗർഭ അറയിലാണ് നെതന്യാഹു ക‍ഴിയുന്നത് എന്നാണ് ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തത്.

സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരണമാണ് നെതന്യാഹു താമസം ബങ്കറിലേക്ക് മാറ്റിയത്. കൂടുതൽ സമയം ഒരേ സ്ഥലത്ത് കഴിയാതെ പലയിടങ്ങളിൽ മാറിമാറി നിൽക്കണമെന്നാണ് നെതന്യാഹുവിന് നൽകിയ നിർദേശം. സുരക്ഷ ഭീഷണി കണക്കിലെടുത്ത് നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവെച്ചിരുന്നു. ഒക്ടോബർ 13ന് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. വീടിന്‍റെ ജനലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ALSO READ; ഒടുവിൽ കുറ്റസമ്മതം; ലബനനിലെ പേജർ സ്ഫോടനത്തിന്‍റെ പിന്നിൽ ഇസ്രായേൽ തന്നെയെന്ന് സ്ഥിരീകരിച്ച് നെതന്യാഹു

ഒക്ടോബർ 25ന് ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയും നെതന്യാഹുവും പ്രതിരോധ മന്ത്രിയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നായിരുന്നു നീക്കം. ആക്രമണസമയത്തെല്ലാം ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ പ്രധാനമന്ത്രിയുടെ ദൈനംദിന യോഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചേരുന്നത് ഈ ബങ്കറിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News