ഒടുവിൽ കുറ്റസമ്മതം; ലബനനിലെ പേജർ സ്ഫോടനത്തിന്‍റെ പിന്നിൽ ഇസ്രായേൽ തന്നെയെന്ന് സ്ഥിരീകരിച്ച് നെതന്യാഹു

netanyahu

സെപ്റ്റംബറിൽ ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജർ ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആക്രമണത്തിൽ ഇസ്രായേലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിക്കുന്നത്.

ബൈറൂതിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ കൊലപ്പെടുത്തിയതും തന്‍റെ നിർദേശപ്രകാരമാണെന്ന് ഞായറാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. പ്രതിരോധ വൃത്തങ്ങളിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുമുള്ള എതിർപ്പ് വകവെക്കാതെയാണ് ലബനാനിൽ ആക്രമണം നടത്താൻ നെതന്യാഹു നിർദേശിച്ചത്.

ALSO READ; ക്യൂബയെ വിറപ്പിച്ച് ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍

സെപ്റ്റംബറിൽ ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടന്ന വ്യാപകമായി നടന്ന പേജർ സ്ഫോടനങ്ങളിൽ നാൽപതോളം പേർ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ട്രാക്ക് ചെയ്യാതിരിക്കാൻ ജിപിഎസോ മൈക്രോഫോണോ ഇല്ലാത്ത പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.

പേജർ ആക്രമണവുമായി ബന്ധപ്പെട്ട് ലബനാൻ, അന്താരാഷ്ട്ര തൊഴിൽ സംഘടനക്ക് പരാതി നൽകിയിട്ടുണ്ട്. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രായേൽ യുദ്ധം നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. അതിനിടെ ഇസ്രായേൽ ഗാസയിലും ലബനനിലും കൂട്ടക്കുരുതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പിൽ 44 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭ സഹായം ഇസ്രായേൽ തടഞ്ഞതിനാൽ ഗാസയുടെ വടക്കൻ മുനമ്പ് കൊടും പട്ടിണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News