ഡ്രോൺ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു

netanyahu

ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകൻ അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസ്, ഇറാൻ, ഹിസ്ബുള്ള എന്നിവരുമായി യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. നവംബർ 26നാണ് നെതന്യാഹുവിന്റെ മകനായ അവനെറിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വടക്കൻ തെൽ അവീവിലെ റോണിത് ഫാമിൽ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ, അതിഥികൾക്ക് ഉൾപ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുൻനിർത്തി ഇത് മാറ്റാൻ നെതന്യാഹു ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

ALSO READ; ഘാനയിൽ വംശീയ കലാപം; 20 പേർ കൊല്ലപ്പെട്ടു

അതേസമയം, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ​പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. നേരത്തേ നെതന്യാഹുവിന്‍റെ വീടിന് നേരെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഹിസ്ബുല്ല തൊടുത്ത ഡ്രോണുകളിലൊന്ന് നെതന്യാഹുവിന്റെ വീട്ടിലെ ജനലിലാണ് പതിച്ചത്. ലബാനാനിൽ നിന്നും ഇസ്രായേലിന് നേരെ ഇന്നും​ ഡ്രോണാക്രമണമുണ്ടായി. ലബനാനിൽ നിന്നും വന്ന ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് ഇസ്രായേൽ പ്രതിരോധസേന അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News