തെക്കൻ ലെബനനിൽ നിന്നും സാമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ട് നെതന്യാഹു

nethanyahu

തെക്കൻ ലബനനിൽ വിന്യസിച്ചിരിക്കുന്ന സമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. സേനയെ എത്രയും പെട്ടെന്ന് തന്നെ പിൻവലിക്കണമെന്ന് അദ്ദേഹം യുഎസ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോട് ആവശ്യപ്പെട്ടു.

ALSO READ; ഭാഗ്യം അല്ലാതെന്ത് പറയാൻ! സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരിക്കവേ ദേഹത്തുകൂടി ഇഴഞ്ഞ് പാമ്പ്, യുവതി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്

അതേസമയം നഖോറയിലെ സമാധാനസേന ആസ്ഥാനത്തേക്ക്‌ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.ഇസ്രയേൽ ആക്രമണത്തിൽ  20 സമാധാനസേനാംഗങ്ങൾക്ക്‌ പരിക്കേറ്റിരുന്നു. സേനാംഗങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രയേൽ അക്രമം അഴിച്ചുവിടുന്നത്.

ALSO READ; ഒരു കില്ലാഡി തന്നെ! പുല്ലുവെട്ടാൻ മുതൽ കുട്ടികളെ പരിപാലിക്കാൻ വരെ, ഹിറ്റായി മസ്കിന്റെ റോബോട്ട്

അതിനിടെ സമാധാനസേനയെ ആക്രമിച്ചതിനെ അപലപിക്കുന്ന പ്രമേയത്തിൽ ഇന്ത്യ
ഒപ്പുവെക്കാഞ്ഞത് വലിയ ചർച്ചയായി.എന്നാൽ, സൈനികരെ സംഭാവനചെയ്യുന്ന രാജ്യമെന്ന നിലയിൽ നിലപാടിനോട്‌ പൂർണമായും യോജിക്കുന്നതായി യുഎന്നിലെ ഇന്ത്യൻ പ്രതിനിധികൾ അറിയിച്ചു. ലബനനിൽ 600 ഇന്ത്യൻ സൈനികർ യുഎൻ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നതായി വിദേശ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News