എല്ലാ ഐഫോണുകളിലും ഐപാഡുകളിലും ഇനി നെറ്റ്ഫ്ലിക്സിന്‍റെ സൗകര്യം ലഭിക്കില്ല

netflix

എല്ലാ ഐഫോണുകളിലും ഐപാഡുകളിലും ഇനി നെറ്റ്ഫ്ലിക്സിന്‍റെ സൗകര്യം ലഭിക്കില്ല. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 ഒഎസ് അപ്‌ഡേറ്റുകൾ ലഭിക്കുന്ന ഐഫോണുകളിലും ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി മുതൽ നെറ്റ്ഫ്ലിക്‌സ് ലഭിക്കുക. ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 10, ഐപാഡ് പ്രോ , ഐപാഡ് എന്നിവയിലൊന്നും നെറ്റ്ഫ്ലിക്‌സ് ആപ്പിലെ അപ്‌ഡേറ്റുകളും, പുതിയ ഫീച്ചറുകളും ലഭിക്കില്ല. എന്നാൽ നിലവിലുള്ള നെറ്റ്ഫ്ലിക്‌സ് ആപ്പ് ഇവയിൽ പ്രവർത്തിക്കും. കൂടാതെ വെബ് ബ്രൗസറിലൂടെയും ഇവയിൽ നെറ്റ്ഫ്ലിക്സിന്‍റെ സൗകര്യം ഉപയോഗിക്കാം.

ALSO READ: ആകർഷകമായ ഡിസൈൻ, ഒപ്പം നൂതന സവിശേഷതകളും ; വരുന്നു ടാറ്റ കർവ്വ് പ്യുവർ പ്ലസ് എസ് 3

പുതിയ സോഫ്റ്റ്‌വെയറുകളിലേക്ക് പ്രവർത്തനം മാറുന്നതിനെ തുടർന്നണ് ഈ നടപടി. നെറ്റ്ഫ്ലിക്സ് ആപ്പിന്‍റെ കോഡിലൂടെ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി മാക്ക് റൂമേഴ്‌സാണ് നെറ്റ്ഫ്ലിക്സിന്‍റെ ഈ നീക്കം ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഔദ്യോഗികമായി കമ്പനി ഇതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. ഇനി മുതൽ നെറ്റ് ഫ്ലിക്സ് ആപ്പിലെ അപ്‌ഡേറ്റുകൾ ഐഒഎസ് 17 ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ മാത്രമേ ലഭിക്കൂ എന്ന്നാണ് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News