നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേഡ് കുടുംബാംഗങ്ങളല്ലാത്തവരുമായി ഷെയർ ചെയ്യുന്നവർക്ക് തിരിച്ചടി. ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. കഴിഞ്ഞ വർഷം ഏകദേശം 1 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതിന് ശേഷം 2023 ന്റെ രണ്ടാം പകുതിയിൽ വരുമാനം വർദ്ധിപ്പിക്കാനാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മെക്‌സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ പങ്കുവെക്കൽ അവസാനിപ്പിച്ചിരുന്നു.
“ഇന്ന് മുതൽ, വീടിന് പുറത്തുള്ളവരുമായി നെറ്റ്ഫ്ലിക്സ് പങ്കിടുന്ന അംഗങ്ങൾക്ക് ഞങ്ങൾ ഈ ഇമെയിൽ അയയ്ക്കും, ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണ്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും,” -നെറ്റ്ഫ്ലിക്സ് അവരുടെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
Also Read: വള്ളിച്ചെടിയല്ല; ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പുകളാണിത്; വീഡിയോ
നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകൾ വ്യാപകമായി പങ്കുവയ്ക്കുന്നത് സീരീസ്, സിനിമ എന്നിവയ്ക്കായുള്ള കമ്പനിയുടെ നിക്ഷേപത്തെ കാര്യമായി ബാധിക്കുന്നുണ്ട്.തുടർന്നാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് കമ്പനി നീങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here