നിങ്ങളൊരു നെറ്റ്ഫ്ലിക്സ് ഉപയോക്താവാണോ? എങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ചില സൈബർ തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാകുന്നു എന്നാണ് വിവരം. സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപയോക്താക്കളെ തട്ടിപ്പ് സംഘം വലയിലാക്കുന്നത്.
നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇതോടെ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കാൻ ഉപയോക്താക്കൾ ശ്രമിക്കുമ്പോൾ പേയ്‌മെന്റ് തടസ്സപ്പെട്ടുവെന്ന് കാണിക്കുന്ന ഒരു സന്ദേശം കൂടി ലഭിക്കും. ഇതുവഴി ക്രെഡിറ്റ് , ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടക്കുന്നത്.
നിലവിൽ യുഎസ്, ഫ്രാൻസ്, ജർമനി അടക്കമുള്ള ചില രാജ്യങ്ങളിലാണ് ഈ തട്ടിപ്പ് വ്യാപകമായിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളൊന്നും ഇതുവരെ റിപ്പാർട്ട് ചെയ്തിട്ടില്ലെങ്കിലും നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നാണ് ടെക്ക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
നെറ്റ്ഫ്ലിക്സിനോട് സമാനമായ രീതീയിലുള്ള ഒരു വെബ്സൈറ്റിലേക്കാണ് ഉപയോക്താക്കൾ പെയ്മെൻ്റ് പ്രക്രിയ പൂർത്തിയാക്കാനായി പോകുക. ഒറ്റ നോട്ടത്തിൽ ഈ വെബ്സൈറ്റ് നെറ്റ്ഫ്ലികസുപോലെ തന്നെ തോന്നിക്കുന്നതിനാലാണ് പലരും തട്ടിപ്പിൽ വീണ് പോകുന്നത്.അതിനാൽ നെറ്റ്ഫ്ലിക്സിൻ്റെ പേരിലുള്ള സന്ദേശങ്ങൾ ലഭിക്കുമ്പോൾ അത് ഔദ്യോഗികമാണോ എന്നത് ക്രോസ് ചെക്ക് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here