വിവാദങ്ങൾ അവസാനിപ്പിച്ച് നെറ്റ്ഫ്ലിക്സ്: ‘ഐസി 814 ‘ ഡിസ്ക്ലൈമറിൽ ഹൈജാക്കർമാരുടെ യഥാർത്ഥ പേരുകൾ ചേർത്തു

IC 814

തീവ്രവാദികളെ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ‘ഐസി 814 : ദ കാണ്ഡഹാർ ഹൈജാക്ക്’ എന്ന വെബ് സീരീസിലെ ഓപ്പണിംഗ് ക്രെഡിറ്റുകൾ നെറ്റ്ഫ്ലിക്സ് അപ്ഡേറ്റ് ചെയ്തു. കോഡ് പേരുകൾക്ക് പകരം എല്ലാ ഹൈജാക്കർമാരുടെയും യഥാർത്ഥ പേരുകൾ ഇപ്പോൾ പുതുക്കിയ ക്രെഡിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് ശേഷമാണ് നെറ്റ്ഫ്ലിക്സിന്റെ നീക്കം.

ALSO READ: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി; കേസെടുത്ത് പൊലീസ്

1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം IC-814 ഹൈജാക്ക് ചെയ്തതിൻ്റെ ദൃശ്യാവിഷ്കാരമാണ് അനുഭവ് സിൻഹ സംവിധാനം ചെയ്ത ‘ഐസി 814 : ദ കാണ്ഡഹയർ ഹൈജാക്ക്’. നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം അഞ്ച് ഭീകരർ റാഞ്ചുകയായിരുന്നു.

ALSO READ: ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍: 9 നക്‌സലേറ്റുകളെ സുരക്ഷാസേന വധിച്ചു

വെബ് സീരീസിൽ ഹൈജാക്ക് ഓപ്പറേഷൻ്റെ രഹസ്യനാമങ്ങളായ ‘ചീഫ്’, ‘ഡോക്ടർ’, ‘ശങ്കർ’, ‘ഭോല’, ‘ബർഗർ’ എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. ഭീകരരുടെ യഥാർത്ഥ പേരുകൾ പരാമർശിക്കാതെ നിർമ്മാതാക്കൾ ‘ഭീകരവാദത്തെ വെളുപ്പിക്കുകയാണ്’ എന്ന വിമർശനം ഇതോടെ വലിയ രീതിയിൽ ഉയർന്നിരുന്നു. ബോയ്‌കോട്ട് നെറ്റ്ഫ്ലിക്സ് എന്ന ഹാഷ്ടാഗ് അടക്കം ട്രെൻഡിങ്ങിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈജാക്കർമാരുടെ പേരുകൾ നെറ്റ്ഫ്ലിക്സ് ചേർത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News