കൂടത്തായി കൊലപാതക സംഭവം പ്രമേയമാക്കിയുള്ള നെറ്റ്ഫ്‌ളിക്‌സിലെ ‘കറി ആന്റ് സയനെയ്ഡ്- ദി ജോളി ജോസഫ് കേസ്’ എന്ന ഡോക്യു സീരിയസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ജോളി കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ആണ് ഹർജി പരിഗണിക്കുക. ഡോക്യുമെന്ററി അപകീര്‍ത്തികരമെന്ന് ആരോപിച്ച് കേസിലെ രണ്ടാം പ്രതി എം എസ് മാത്യുവാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
ALSO READ: പ്രവചനത്തില്‍ ഭയന്നു, നിതീഷ് കളംമാറ്റി; പ്രശാന്ത് കിഷോറിന്റെ പ്രവചനം ഇങ്ങനെ
കഴിഞ്ഞ മാസം 22നാണ് നെറ്റ്ഫ്‌ളിക്‌സിൽ പുറത്തിറങ്ങിയത്. തനിക്കും കുടുംബത്തിനും നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടെന്നും തെറ്റായ വാര്‍ത്തകൾ പ്രചരിക്കുന്നുണ്ടെന്നും കാണിച്ചാണ് മാത്യു ഹർജി നൽകിയത്. ഇതേ കാരണത്താൽ ഡോക്യൂമെന്ററിയുടെ പ്രദർശനം വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അതേസമയം ഹര്‍ജിയില്‍ കോടതി പ്രോസിക്യൂഷന്റെ മറുപടി തേടിയിട്ടുണ്ട്. വിചാരണ പുരോഗമിക്കുന്ന ഒരു കേസ് ആസ്പദമാക്കിയുളള ഹ്രസ്വചിത്ര പ്രദര്‍ശനം, കേസിന്റെ ഗതിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രോസിക്യൂഷൻ. ഇക്കാര്യത്തിൽ കോടതി വ്യക്തത വരുത്തും. കൂടാതെ ചികിത്സക്കായി ജാമ്യം നൽകണമെന്ന ജോളിയുടെ ഹര്‍ജിയും കോടതി പരിഗണിക്കും.
ALSO READ:നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here