കായികപ്രേമികൾ പ്രത്യേകിച്ച് ബോക്സിങ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു മത്സരമായിരുന്നു മൈക്ക് ടൈസൺ- ജെയ്ക്ക് പോൾ ബോക്സിങ് പോരാട്ടം. ‘തലമുറകളുടെ പോരാട്ടം’ എന്ന് വിശേഷിപ്പിച്ച ഈ പോരാട്ടം കാണാൻ പലരും കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കാഴ്ചക്കാരുടെ എണ്ണത്തിൽ പോരാട്ടം മറ്റുള്ളവയെ കീഴടക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിൽ മത്സരം അറുപത് ദശലക്ഷം പേർ തത്സമയം കണ്ടതായാണ് റിപ്പോർട്ട്.
നെറ്റ്ഫ്ലിക്സിൽ ഒരേ സമയം ഏറ്റവും കൂടുതൽ പേർ തത്സമയം കണ്ട പരിപാടികളിൽ ഒന്നായി ഇതോടെ മൈക്ക് ടൈസൺ- ജെയ്ക്ക് പോൾ പോരാട്ടം മാറി.പ്രേക്ഷകർ ഇരച്ചെത്തിയതോടെ നെറ്റ്ഫ്ലിക്സ് അല്പസമയത്തെങ്കിലും പ്രവർത്തനരഹിതമായതായി എന്ന് ഡൌൺഡിറ്റക്റ്ററും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ALSO READ; യുവേഫ നേഷൻസ് ലീഗ്; അസൂരികളുടെ അപരാജിത കുത്തിപ്പിന് കടിഞ്ഞാണിട്ട് ഫ്രഞ്ച് പട
ബോക്സിങ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തലമുറകളുടെ പോരാട്ടത്തിൽ ഇടിക്കൂട്ടിലെ ഇതിഹാഹസമായ മൈക്ക് ടൈസണെ ജെയ്ക്ക് പോൾ വീഴ്ത്തിയിരുന്നു. ടെക്‌സാസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 79-73 എന്ന സ്കോറിലായിതുറന്നു ജെയ്ക്കിന്റെ ജയം.
മത്സരത്തിന്റെ എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ ടൈസൺ പൊരുതിനിന്നെങ്കിലും ജയം അദ്ദേഹത്തെ ഒപ്പം കൂട്ടിയില്ല.
മൂന്നാം റൌണ്ട് മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ജെയ്ക്ക് മുന്നോട്ട് നീങ്ങിയത്. പല തവണ താരത്തെ വീഴ്ത്താൻ മൈക്ക് പരിശ്രമിച്ചുവെങ്കിലും പ്രായം അദ്ദേഹത്തെ തളർത്തി. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൈസൺ വീണ്ടും റിങ്ങിലേക്കെത്തിയത്.ഇതിൻ്റെ ത്രില്ല് എല്ലാ പ്രേക്ഷകരിലും പ്രകടമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here