നെറ്റ്ഫ്ളിക്സ് പ്രേമികള്‍ക്ക് തിരിച്ചടി; നിര്‍ണായക തീരുമാനവുമായി നെറ്റ്ഫ്ളിക്സ്

സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി  നെറ്റ്ഫ്ളിക്സ്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം തുടക്കത്തിലോ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്കുള്ളില്‍ നിരക്ക് വര്‍ധന നടപ്പിലാക്കുമെന്നാണ് സൂചന.

Also Read : സൈബര്‍ തട്ടിപ്പുകാരുടെ ഏറ്റവും വലിയ തട്ടിപ്പുപരിപാടിയാണ് ആള്‍മാറാട്ടം; പൊലീസ് സൈബര്‍ സെല്‍ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്

ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഈ നിരക്ക് വര്‍ധനവ് നടപ്പിലാക്കുമെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഈ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസിലും കാനഡയിലുമാകും ആദ്യം നിലവില്‍ വരികയെങ്കിലും റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പേര് എവിടെയും പരാമര്‍ശിക്കുന്നില്ല.

Also Read : സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണം; കെഎസ്ഇബിയുടെ അഭ്യര്‍ഥന

കഴിഞ്ഞ വര്‍ഷവും നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇത്തവണ എത്ര രൂപ വര്‍ധിക്കുമെന്നും വ്യക്തമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News