ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്

ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്. ചിത്രം ഫെബ്രുവരിയില്‍ പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ജനുവരി 12നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിയപ്പോൾ തന്നെ വിവാദത്തിലും പെട്ടിരുന്നു. മുൻപ് ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലറി’നെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് നടൻ രംഗത്തെത്തിയിരുന്നു. തന്റെ പട്ടത്ത് യാനൈ എന്ന നോവൽ കോപ്പിയടിച്ചാണ് സിനിമ തയ്യാറാക്കിയത് എന്ന് തമിഴ് നടനും എഴുത്തുകാരനുമായ വേലാ രാമമൂർത്തി പറഞ്ഞിരുന്നു.

ALSO READ: വാലിബന്റെ റിലീസിന് ശേഷം മമ്മൂട്ടിക്കൊപ്പം മോഹൻലാൽ; ദുബായിൽ നിന്നുള്ള ഫാമിലി ഫോട്ടോ വൈറൽ

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിൽ ധനുഷും പ്രിയങ്ക അരുൾ മോഹനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കളായ ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, ഇളങ്കോ കുമാരവേൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അതുപോലെ തന്നെ നെറ്റ്ഫ്ലിക്സ് ഇത്തവണ ഏകദേശം 12ഓളം തെലുങ്ക് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഒ.ടി.ടി അവകാശം തൂത്തുവാരിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News