തങ്കലാന്‍റെ ഓടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

വിക്രം ചിത്രം തങ്കലാന്‍റെ ഓടിടി അവകാശം സ്വന്തമാക്കി  നെറ്റ്ഫ്ലിക്സ്. ‘തങ്കലാൻ’ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. സംവിധായകൻ പാ രഞ്ജിത്തും നടൻ വിക്രമും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടെയാണ് തങ്കലാൻ.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ALSO READ: പ്രഭാവര്‍മ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെ എന്‍ സ്‌നേഹമേ’ കവിതാസമാഹാരം പ്രകാശനം ചെയ്തു

പാർവതി, മാളവിക മോഹനൻ എന്നിവർ നായികമാരായി എത്തുന്ന സിനിമയിൽ പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: ബോക്‌സ് ഓഫീസില്‍ നിറഞ്ഞാടാന്‍ മലൈക്കോട്ടൈ വാലിബന്‍; ട്രെയിലര്‍ പ്രേക്ഷകരിലേക്ക്

ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന തങ്കലാന്‍റെ ഛായാഗ്രഹണം എ കിഷോർ കുമാറും എഡിറ്റിംഗ് ശെൽവ ആർകെയും നിർവ്വഹിക്കുന്നു. തമിഴ് പ്രബയുടേതാണ് തിരക്കഥ. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ചിത്രം ഏപ്രിലിൽ തീയറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News