പലസ്തീൻ ജനതയുടെ ജീവിതത്തെപറ്റി പരാമര്ർശമുള്ള 32 ഫീച്ചര്‍ സിനിമകളും പലസ്തീൻ സ്റ്റോറീസ് എന്ന പ്ലേലിസ്റ്റിൽ ഉൾപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തത്. സിനിമകളുടെ ലൈസന്‍സ് അവസാനിച്ചതിനാലാണ് അവ നീക്കം ചെയ്തതെന്നാണ് നെറ്റ്ഫ്ലിക്സ് നൽകുന്ന വിശദീകരണം.
2021 ഒക്ടോബറില്ലാണ് നെറ്റ്ഫ്ലിക്സ് ഈ സിനിമകൾ നെറ്റ്ഫ്ലിക്സ് ഉൾപ്പെടുത്തിയത്. അപ്പോൾ തന്നെ ഇസ്രയേൽ അനുഭാവികളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഇസ്രയേലിനെതിരായ ബഹിഷ്‌കരണം, വിഭജനം, ഉപരോധം എന്നിവയെ പിന്തുണക്കുന്നതാണ് ഈ സിനിമകൾ എന്നായിരുന്നു അവർ ഉയർത്തിയ വാദം. കലാ സ്വാതന്ത്ര്യത്തിനും ആധികാരികമായ കഥപറച്ചിലിനുമുള്ള പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു.
പലസ്തീന്‍ ജനതയുടെ അനുഭവത്തിന്റെ ആഴം കാണിക്കാനും ആളുകളുടെ ജീവിതം, സ്വപ്നങ്ങള്‍, കുടുംബങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവ പരിചയപ്പെടുത്താനുമാണ് ഈ പ്ലേലിസ്റ്റ് ലക്ഷ്യമിടുന്നതെന്നാണ് അന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞിരുന്നത്.
നെറ്റ്ഫ്ലിക്സിന്റെ ഇപ്പോഴത്തെ തീരുമാനത്തെ പലസ്തീന്‍ അനുകൂല സാമൂഹ്യനീതി സംഘടനയായ കോഡ്പിങ്ക് അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലസ്തീനികളുടെ കഥകളും ജനകീയ സംസ്‌കാരത്തില്‍ നിന്നുള്ള കാഴ്ചപ്പാടുകളും അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനമെന്നാണ് കോഡ്പിങ്ക് പ്രതികരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here