ഒരു പ്രത്യേക അറിയിപ്പ് ; ഇനി ഈ ഐഫോണുകളില്‍ നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭിക്കില്ല

ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 ഒഎസ് അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന ഐഫോണുകളിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭിക്കുക.

ഐഒഎസ് 16, ഐപാഡോസ് 16 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമുള്ള പിന്തുണ നെറ്റ്ഫ്ലിക്സ് ഉടന്‍ നിര്‍ത്തലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ ടെന്‍, ഐപാഡ് പ്രോ (ഒന്നാം തലമുറ), ഐപാഡ് (അഞ്ചാം തലമുറ) എന്നിവയെ ഈ മാറ്റം ബാധിക്കും. ഈ ഉപകരണങ്ങളില്‍ ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയ്ക്ക് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവില്ല.

ഐഒഎസ് 16 ഉപയോഗിക്കുന്ന നെറ്റ്ഫ്ളിക്സ് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഉപയോഗിക്കാമെങ്കിലും ബഗ് ഫിക്സും അപ്‌ഡേറ്റുകളും ലഭിക്കില്ല. ഈ ഉപകരണങ്ങളില്‍ വെബ് ബ്രൗസറിലൂടെയും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News