ഊണിന് നല്ല നെത്തോലി പൊരിച്ചത് ആയാലോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ഉച്ചയ്ക്ക് ഊണിന് ഒരു മീൻ പൊരിച്ചത് ഉണ്ടെങ്കിൽ കുശലാണ്. അത് ഏത് മീൻ ആണെങ്കിലും കുഴപ്പമില്ല. കുറച്ച് നത്തോലി ആണെങ്കിൽ കുറച്ച കൂടെ നന്നാവും. വളരെ രുചികരമായി നത്തോലി എങ്ങനെ പൊരിച്ചെടുക്കാം എന്ന് നോക്കാം.

ചേരുവകൾ:
നെത്തോലി -1/2കിലോ
വെളുത്തുള്ളിപേസ്റ്റ് -1/2ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് -1/2ടീസ്പൂൺ
പച്ചമുളക് പേസ്റ്റ് -1/2ടീസ്പൂൺ
അരിപ്പൊടി -1/2ടീസ്പൂൺ
കോൺഫ്ലോർ -1ടീസ്പൂൺ
മീറ്റ് മസാല -1ടീസ്പൂൺ
മുളകുപൊടി -1ടീസ്പൂൺ
മല്ലിപൊടി -1/2ടീസ്പൂൺ
കുരുമുളകുപൊടി -1/2ടീസ്പൂൺ
മഞ്ഞൾപൊടി -1/4ടീസ്പൂൺ
കറിവേപ്പില -ഒരുപിടി
നാരങ്ങ നീര്‌ -1ടേബിൾസ്പൂൺ
വെളിച്ചെണ്ണ ആവിശ്യത്തിന്
ഉപ്പ് പാകത്തിന്

Also read: ടേസ്റ്റിൽ നോ കോംപ്രമൈസ്; അരമണിക്കൂറിനുള്ളില്‍ സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി റെഡി

ഉണ്ടാകുന്ന വിധം:

നെത്തോലി നന്നായി കഴുകിവൃത്തിയാക്കിയ ശേഷം ഇതിലേക്ക് മീറ്റ് മസാല,മുളകുപൊടി,മല്ലിപ്പൊടി, കുരുമുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നാണായി മിക്സ് ചെയ്യുക.

ശേഷം ഇതിലോട്ട് നാരങ്ങനീരും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കാം.

അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റ് ചേർക്കുക. ശേഷം ആവശ്യത്തിന് അരിപ്പൊടിയും കോൺഫ്ലോറും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.

ഈ മിക്സ് അരമണിക്കൂർ എങ്കിലും മാറ്റിവച്ച ശേഷം പാനിൽ എണ്ണ ചൂടാക്കി നെത്തോലി വറുത്തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here