ഇതെന്താ ഓഫിസ് ക്യാബിനോ? ആലിയയുടെയും രൺബീറിന്റെയും സ്വപ്നവസതിക്ക് നെറ്റിസൺസിന്റെ വക ട്രോൾ മേളം

Krishnaraj Bunglow

250 കോടി മുടക്കി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ സ്വപ്നവസതി മുംബൈയിലെ ബാന്ദ്രയിൽ നിർമിക്കുകയാണ്. നിർമ്മാണം ഏകദേശം പൂർത്തിയായെ വസതിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ നെറ്റിസൺസിന്റെ വക ട്രോളുകൾ ഉയരുകയായിരുന്നു.

‘ഇത് ഓഫീസ് കാബിൻ പോലുണ്ട്’ എന്നാണ് ആറ് നിലകളുള്ള കെട്ടിടത്തിന്റ ദൃശ്യത്തിന് ഒരാൾ നൽകിയ കമന്റ്. ഷാരൂഖ് ഖാന്റെ മന്നതിനെയും അമിതാഭ് ബച്ചന്റെ ജൽസയെയുംക്കാൾ മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവിന് കമന്റുകളിൽ നിരവധി പരിഹാസശരങ്ങളാണ് ഏൽക്കേണ്ടിവന്നത്. സിനിമാതാരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അനാവശ്യ വിമർശനം ഉന്നയിക്കുന്നതിന്‍റെ ഉദാഹരണമാണ് ഇത് എന്നും അഭിപ്രായപ്പെടുന്നുണ്ട്.

Also Read: ‘ജാതി ഉന്മൂലനം’ സുരേഷ് ഗോപി വായിക്കേണ്ടതുണ്ട്, മുൻപത്തെ നിലപാടിൽ മാറ്റമില്ല; അംബേദ്കറിന്റെ പുസ്തകം നൽകിയതിനെക്കുറിച്ച് സത്യജിത് റേ വിദ്യാർത്ഥി യൂണിയൻ പ്രതിനിധി – അഭിമുഖം

ഗ്ലാസ് ബാൽക്കണികളും ഗ്രേ, ഇളം നീല നിറങ്ങളിലുള്ള വലിയ ജനാലകളുമുളള വസതിക്ക് രൺബീറിൻ്റെ അന്തരിച്ച മുത്തശ്ശിയായ കൃഷ്ണ രാജ് കപൂറിന്റെ പേരാണ് നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News