നെതുംബോ നൻഡി ദാത്വ നമീബിയയുടെ പുതിയ പ്രസിഡന്റ് ആകും.
ചരിത്രത്തിൽ ഇതാദ്യമായാണ് നമീബിയയെ നയിക്കാൻ ഒരു വനിത അധികാരത്തിലേക്ക് എത്തുന്നത്. അൻപത്തിയേഴ് ശതമാനം വോട്ടുകൾ നേടിക്കൊണ്ടാണ് നെതുംബോ വിജയക്കൊടി പാറിച്ചത്.
സ്വയംഭരണാധികാരം നേടിയ 1990 മുതൽ ജനാധിപത്യത്തിലൂടെ ഇടതുപക്ഷപാർടിയായ സ്വാപ്പോ അധികാരത്തിൽ തുടരുന്ന നമീബിയയിൽ ആദ്യമായാണ് വനിത പ്രസിഡന്റാകുന്നത്.കഴിഞ്ഞ സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്ന നെതുംബോ തെരഞ്ഞെടുപ്പു പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചാണ് 57 ശതമാനം വോട്ടുകൾനേടി മുന്നിലെത്തിയത്.96 അംഗ പാർലമെന്റിൽ 51 അംഗങ്ങളുടെ ഭൂരിപക്ഷം സ്വാപ്പോയ്‌ക്ക് ലഭിച്ചു.
ALSO READ; ‘വഴങ്ങിയില്ലെങ്കിൽ നീ ജയിലിൽ പോകും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ
കൊളോണിയൽ ഭരണത്തിനും വർണവിവേചനത്തിനുമെതിരെ പോരാടിയ സ്വാപ്പോ രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി ഉയർന്നുവന്ന അറുപതുകളിലാണ് നെതുംബോ പാർടിയിൽ ചേരുന്നത്. നമീബിയക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന 1990ൽ പാർലമെന്റ് അധോസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ല്‍
നെതുംബോ വൈസ് പ്രസിഡന്റുമായിട്ടുണ്ട്.
ENGLISH NEWS SUMMARY: Namibia has elected its first female leader, with Vice President Netumbo Nandi-Ndaitwah declared the winner on Tuesday
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here