ഇലോണ്‍ മസ്‌കിന്റെ ബ്രയിന്‍ ചിപ്പ് സ്റ്റാര്‍ട്ട് അപ്പ് ന്യൂറാലിങ്ക് പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ചിന്തകളിലൂടെ ഓണ്‍ലൈന്‍ ചെസും വീഡിയോ ഗയിമുകളും കളിക്കുന്ന തങ്ങളുടെ ആദ്യത്തെ രോഗിയുടെ വീഡിയോയാണ് അവര്‍ പുറത്തുവിട്ടത്. രോഗിയില്‍ ചിപ്പ് ഘടിപ്പിച്ച ശേഷം അദ്ദേഹം ഗയിം കളിക്കുന്ന വീഡിയോയ്ക്ക് ഇന്റര്‍നെറ്റില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഡൈവിംഗിനിടെ അപകടം സംഭവിച്ച് തോളിന് താഴെ തളര്‍ന്ന് പോയ 29കാരനായ നോളണ്ട് അര്‍ബായാണ് വീഡിയോയിലുള്ള ചെറുപ്പക്കാരന്‍. തന്റെ ലാപ്പ്‌ടോപ്പില്‍ ചെസ് കളിക്കുന്ന നോളണ്ട് ന്യൂറാലിങ്ക് ഉപകരണത്തിന്റെ സഹായത്തോടെ കര്‍സര്‍ നീക്കുന്നതും കാണാം.
ALSO READ: വി ഡി സതീശനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ ഹർജി
സ്‌ക്രീനില്‍ കര്‍സര്‍ അനങ്ങുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ഞാന്‍ തന്നെയാണ് എന്നാണ് ലൈവ് സ്ട്രീമില്‍ അദ്ദേഹം പറഞ്ഞത്. എങ്ങനെയാണ് തന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്നതിനെ കുറിച്ചും നോളണ്ട് വിശദീകരിക്കുന്നുണ്ട്.
ന്യൂറാലിങ്ക് പഠനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ALSO READ: അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണം; വീണ്ടും ഹര്‍ജിയുമായി കെജ്‍രിവാൾ
2016ല്‍ മസ്‌ക് സ്ഥാപിച്ചതാണ് ന്യൂറാലിങ്ക് ബ്രയിന്‍ ചിപ്പ് സ്റ്റാര്‍ട്ട് അപ്പ്. ഇതൊരു ഉപകരണമാണ്, ഒരു നാണയത്തിന്റെ വലിപ്പം മാത്രമാണ് അതിനുള്ളത്. ഇത് രോഗിയുടെ തലയോട്ടിയില്‍ സര്‍ജറിയിലൂടെ സ്ഥാപിക്കും. ഇതിന്റെ അള്‍ട്രാ തിന്‍ വയര്‍ തലച്ചോറിലെത്തി കമ്പ്യൂട്ടറുമായി സമ്പര്‍ക്കത്തിലാവും. ഇതോടെ തലച്ചോറിന്റെ പ്രവര്‍ത്തി മനസിലാക്കാന്‍ കഴിയുന്ന ഡിസ്‌ക്ക് ബ്ലൂടൂത്ത് കണക്ഷനിലൂടെ സ്മാര്‍ട്ട്‌ഫോണിലേത് പോലെ ഈ വിവരം ഉപകരണത്തിലേക്ക് അയക്കുകയും ചെയ്യും.
— Neuralink (@neuralink) March 20, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here