ജയിലിലായിരുന്നപ്പോൾ ഭാര്യ ഗർഭിണിയായെന്ന് ആരോപിച്ച് യുവാവ് സുഹൃത്തിനെ തലയറുത്ത് കൊലപ്പെടുത്തി. അമേരിക്കയിലെ നെവാഡയിലാണ് സംഭവം.
യൂലിസിർ സീസർ മോലിനായാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്റണി ന്യൂട്ടൻ എന്നയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 2016 നടന്ന സംഭവത്തിലാണ് ഇപ്പോൾ തുടർ നടപടികൾ കോടതി സ്വീകരിച്ചിരിക്കുന്നത്.
ആന്റണി ഒരു കേസിലകപ്പെട്ട് ജയിലിൽ ആയിരുന്ന സമയത്ത് ഭാര്യ ഗർഭിണി ആയെന്നും പിന്നീട് ഗർഭഛിദ്രം നടത്തിയെന്നും ആരോപിച്ചായിരുന്നു കൊലപാതകം. ന്യൂട്ടനും ഭാര്യ സഹോദരനും മറ്റൊരു യുവാവും ചേർന്നാണ് മോലിനായെ കൊലപ്പെടുത്തിയത്. യുവതി മോലിനായെ അപ്പാർട്മെന്റിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. തലയറുത്ത് കൊലപ്പെടുത്തിയ ആന്റണി മോലിനായുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കത്തിച്ചിരുന്നു.
ഒരു വർഷത്തിന് പിന്നാലെ 2017 ലാണ് മോലിനായുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മോലിനായെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോലിനായുടെ മൃതദേഹം കണ്ടെത്തിയത്. കേസ് ഇക്കഴിഞ്ഞ നവംബറിലാണ് വീണ്ടും കോടതിയിലേക്ക് എത്തിയത്. കേസിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കുമേൽ കൊലപാതക കുറ്റം ചുമത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here