ബ്രേക്ക്ഫാസ്റ്റിനൊപ്പം ചായ കുടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിഞ്ഞിരിക്കുക

രാവിലെ നല്ല ചൂട് പുട്ടും പഴവും ദോശയും സാമ്പാറും ഇഡലിയും ചമ്മന്തിയുമൊക്കെ കഴിക്കുമ്പോള്‍ നല്ല ചൂട് ചായ കൂടി കിട്ടായാല്‍ എങ്ങനെയിരിക്കും. പിന്നെ പറയുകയേ വേണ്ട , അല്ലേ…. ബ്രേക്ക്ഫാസ്റ്റിനൊപ്പം ചായ കൂടി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍, പ്രത്യേകിച്ച് മലയാളികള്‍. എന്നാല്‍ അതൊരു നല്ല ശീലമാണോ എന്ന് നിങ്ങള്‍ വിചാരിച്ചിട്ടുണ്ടോ ?

ചില റിപ്പോര്‍ട്ടുകളും പഠനങ്ങളുമൊക്കെ സൂചിപ്പിക്കുന്നത് ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുവാന്‍ പാടില്ല ന്നൊണ്. ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുമ്പോള്‍ ഭക്ഷണത്തില്‍ നിന്നും ശരീരത്തിലേയ്ക്കു ലഭിയ്ക്കേണ്ട പോഷകങ്ങള്‍ ചായ തടയുന്നു.

പ്രോട്ടീന്‍, അയേണ്‍ എന്നിവയാണ് ചായ തടയുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും മസില്‍ ബ്ലോക്കുകള്‍ക്കുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ഇതു പോലെയാണ് അയേണും. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ് അയേണ്‍. അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു.

കൂടാതെ ചായയില്‍ പോളി ഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ അയേണിനൊപ്പം ചേര്‍ന്ന് മറ്റൊരു ഘടകമായി മാറും. ഇതു ശരീരം വലിച്ചെടുക്കില്ല. ഇതു വയറ്റില്‍ ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുമ്പോള്‍ പലപ്പോഴും ഗ്യാസ് വരുന്നതിന് കാരണം ഇതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News