‘പ്രതിസന്ധിഘട്ടത്തില്‍ കൈവിടില്ല’; മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കൂടുതല്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിരവധി പ്രതിസന്ധികള്‍ നേരിടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം കൂടുതല്‍ എളുപ്പവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാനങ്ങള്‍ നിര്‍മിച്ചത്. ഇത്തരത്തില്‍ അഞ്ച് ബോട്ടുകളുടെ വിതരണം ഇന്ന് നടന്നു. നീണ്ടകരയിലാണ് ചടങ്ങുകള്‍ നടന്നത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി പത്ത് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ അഞ്ചെണ്ണത്തിന്റെ വിതരണമാണ് ഇന്ന് നടന്നത്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ മത്സ്യത്തൊഴിലാളികളെ കൈവിടാന്‍ ആകില്ലെന്നും അവരെ കൈപിടിച്ച് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രഥാമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗമായ പത്ത് മത്സ്യത്തൊഴിലാളികള്‍ വീതം അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ബോട്ടുകള്‍ നല്‍കുക. ഒരു യൂണിറ്റിന് ഒരു കോടി 20 ലക്ഷം രൂപയാണ് ചെലവ്. അതില്‍ 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയും 24 ശതമാനം കേന്ദ്രവിഹിതവും പതിനാറ് ശതമാനം സംസ്ഥാന വിഹിതവും ബാക്കി ഗുണഭോക്തൃവിഹിതവുമാണ്. കൊച്ചിന്‍ ഷിപ്പിയാര്‍ഡാണ് ബോട്ടുകള്‍ രൂപകല്‍പന ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News