നടുറോഡില്‍ കാറില്‍ നിന്നും ചാടിയിറങ്ങരുത്; വീണാല്‍ പണി പാളും !

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്നും ചാടിയിറങ്ങുന്നവരാണ് പലരും. വണ്ടി നിര്‍ത്താനുള്ള സമയംപോലും കൊടുക്കാതെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ നമ്മള്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങും. എന്നാല്‍ അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മള്‍ അപ്പോഴൊന്നും ഓര്‍ക്കാറില്ല. വാഹനത്തില്‍ നിന്നും ഓടിയിറങ്ങുമ്പോള്‍ റോഡുകളില്‍ വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

Also Read : ‘അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഞാനും’; കണ്ണുനിറഞ്ഞ് വാക്കുകള്‍ ഇടറി പൃഥ്വിരാജ്; നിറകണ്ണുകള്‍ തുടച്ച് മല്ലിക

വീഴുന്നതിനെ നമു്ക്ക് നിസ്സാരമായി കാണാനും കഴിയില്ല. കാരണം, വീഴുമ്പോള്‍ തലയോ നടുവോ ഇടിക്കുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ചില വീഴ്ചകള്‍ നമുക്ക് തരുന്ന ആഘാതം വളരെ വലുതായിരിക്കും. വീഴുമ്പോള്‍ കൈയോ കാലോ ഒടിയാനും തലയ്ക്ക് പരിക്കേല്‍ക്കാനും സാധ്യതയേറെയാണ്. ശരീരത്തില്‍ മുഴുവന്‍ മുറിവുകളുണ്ടാകും എന്നത് മറ്റൊരു കാര്യം.

വീഴ്ചയ്ക്കിടയില്‍ നടുവാണ് ഇടിക്കുന്നതെങ്കില്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ തളര്‍ന്ന് കിടക്കേണ്ടി വരുന്ന ഒരു അവസ്ഥയുമുണ്ടാകും. പക്ഷേ ഓടുന്ന വാഹനത്തില്‍ നിന്നും ഓടിയിറങ്ങുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നമ്മള്‍ ഓര്‍ക്കുകകൂടിയില്ല. അതുകൊണ്ട് തന്നെ ഇനിമുതലെങ്കിലും ഇത്തരം പ്രവണതയുള്ളവര്‍ ്ത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News