‘ദില്ലിയിൽ വിദ്യാർത്ഥികൾ എത്തുന്നത് പ്രതീക്ഷയോടെ, ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തണം…’: ദില്ലിയിൽ കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ മരിച്ച നെവിന്റെ ബന്ധു

Delhi Flood IAS Coaching Center

ദില്ലിയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മരിച്ച നെവിന്റെ അമ്മാവൻ. ഇങ്ങനെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എത്ര ഉണ്ടെന്നു കണ്ടെത്തണം. ദില്ലിയിലെ അധികൃതർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ വളരെ പ്രതീക്ഷയോടെയാണ് ദില്ലിയിൽ എത്തുന്നത്. ഇത് ദില്ലിയിലെ മാത്രം പ്രശ്നമല്ല, ഇന്ത്യ മുഴുവൻ ഉള്ള പ്രശ്നമാണ്. എല്ലാ സ്ഥലങ്ങളിലും ഇത്തരം പരിശോധനകൾ നടത്തണമെന്നും നെവിന്റെ ബന്ധു പറഞ്ഞു.

Also Read; കെപിസിസി നേതാക്കൾ തമ്മിലുള്ള തർക്കം; പാർട്ടിക്കുള്ളിലെ ചർച്ചകൾ ചോരുന്നതിൽ അതൃപ്തിയറിയിച്ച് ഹൈക്കമാൻഡ്

ദുരന്തം നടന്നപ്പോൾ പോലീസുകാർക്ക് പോലും സ്ഥാപനത്തിനകത്ത് കയറാൻ സാധിച്ചില്ല. ആ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. പഠിച്ച് വിജയിക്കണം എന്ന വലിയ പ്രതീക്ഷയോടെ വന്ന കുട്ടിയായിരുന്നു നെവിനെന്നും, മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെന്നും നെവിന്റെ അമ്മാവൻ പ്രതികരിച്ചു. വേണ്ട നടപടികൾ എടുക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയിട്ടുണ്ട്.

Also Read; ആലപ്പുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംസ്കാരം ഇന്ന്

എല്ലാവരെയും സഹായിക്കുന്ന ആളാണ് നെവിൻ. ചിലപ്പോൾ ഈ അപകടം സംഭവിച്ചതും ആരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആയിരിക്കും. ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വേണം പ്രതിഷേധിക്കാനെന്നും, പ്രതിഷേധിക്കുന്ന കുട്ടികളോട് താൻ സംസാരിക്കുമെന്നും നെവിന്റെ അമ്മാവൻ പറഞ്ഞു. നെവിന്റെ മൃതദേഹം മോർച്ചറിയിൽ പോയി കണ്ടുവെന്നും പൊലീസും സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News