പാലക്കാട്ടുകാരുടെ ആഗോള കൂട്ടായ്മ; പിപിസിയെ നയിക്കാൻ കെപി രവിശങ്കറും പോൾസണും

ppc

പാലക്കാട്ടുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ പിപിസിയ്ക്ക് (പാലക്കാട്‌ പ്രവാസി സെന്റർ) പുതിയ ഉപദേശക സമിതി നിലവിൽ വന്നു. കഴിഞ്ഞ ദിവസം ചേർന്ന സെന്ററിന്റെ പ്രത്യേക യോഗത്തിലാണ് മുതിർന്ന അംഗങ്ങളെയും മുൻകാല പ്രവർത്തകരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഉപദേശക സമിതിയ്ക്ക് രൂപം നൽകിയത്. കെപി രവിശങ്കറിനെ സമിതിയുടെ ചെയർമാനായി യോഗം തിരഞ്ഞെടുത്തു.

പോൾസൺ ആണ് വൈസ് ചെയർമാൻ. ടിപി ചക്രപാണി, രാജേന്ദ്രൻ ഇകെ, വിജയനാരായണൻ, ഡോ. മോഹൻ മേനോൻ, രവി മംഗലം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കൂടാതെ സെന്റർ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരും ഉപദേശക സമിതിയിൽ അംഗങ്ങൾ ആയിരിക്കും.

also read; ശബരിമലയില്‍ എക്‌സൈസ് പരിശോധന ശക്തം; 65 റെയ്ഡുകൾ, 195 കേസുകള്‍

പ്രസിഡന്റ് പ്രദീപ്‌ കുമാറിന്റെ ആദ്യ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്ററിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സ്വന്തമായ ഓഫീസ് കെട്ടിട്ടം, പാലക്കാടിന്റെ സർവ്വതോമുഖമായ വികസനം ലക്ഷ്യമിട്ടുള്ള പാലക്കാട്‌ ഇന്റർനാഷണൽ ക്ലബ്ബ് എന്നിവയുടെ സാക്ഷാൽക്കാരത്തിനായി ഉപദേശക സമിതിയുടെ മേൽനോട്ടവും പ്രവർത്തനവും സുപ്രധാനമായിരിക്കുമെന്ന് പുതിയ ചെയർമാനും പ്രസിഡന്റും അഭിപ്രായപ്പെട്ടു. യോഗത്തിൽ സെക്രട്ടറി ശശികുമാർ ചിറ്റൂർ സ്വാഗതവും ട്രഷറർ യൂനസ് അഹമ്മദ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News