യുട്യൂബറാണോ? അറിയാം ഈ സന്തോഷ വാര്‍ത്ത; വീഡിയോകള്‍ ഇനി വ്യത്യസ്തമാക്കാം!

എഐ ടൂള്‍ അവതരിപ്പിച്ച് യൂട്യൂബേഴ്‌സിന് വലിയൊരു സമ്മാനം തന്നെ നല്‍കിയിരിക്കുകയാണ് നമ്മുടെ യൂട്യൂബ്. ഏതു ഭാഷയിലുള്ള വീഡിയോ ആണെങ്കിലും അത് ഒന്നിലധികം ഭാഷകളില്‍ ഡബ്ബ് ചെയ്യാന്‍ കഴിയും. ഇത് കൂടുതല്‍ ആളുകളിലേക്ക് യൂട്യൂബേഴ്‌സിന്റെ കണ്ടന്റുകള്‍ എത്താന്‍ സഹായിക്കും. പക്ഷേ നിലവിലൊരു കണ്ടീഷനുണ്ട്. പാചകം, ടെക് തുടങ്ങി വിജ്ഞാനധിഷ്ഠിതമായ ഉള്ളടക്കം ഒരുക്കുന്ന യൂട്യൂബേഴ്‌സിന് മാത്രമാണ് ഈ ആനുകൂല്യം ഇപ്പോള്‍ ലഭിക്കുക. മറ്റുള്ളവര്‍ക്കും ഉപയോഗിക്കുന്ന രീതിയില്‍ ഈ സിസ്റ്റം വിപൂലീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ അതിനായി കുറച്ചും കൂടി കാത്തിരിക്കേണ്ടി വരും.

ALSO READ: ഗോളുകളുടെ പഞ്ചാരിമേളം; മണിപ്പൂരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, എതിരാളി ബംഗാള്‍

ഈ എഐ എന്താണെന്നതില്‍ സംശയം വേണ്ട. സംസാരം പകര്‍ത്താനും ഒന്നിലധികം ഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഗൂഗിള്‍ ജെമിനിയെ തന്നെയാണ് യൂട്യൂബും ആശ്രയിച്ചിരിക്കുന്നത്. എഐ സിസ്റ്റം ഒരു വിഡിയോയുടെ യഥാര്‍ത്ഥ ഓഡിയോ ട്രാക്ക് കൃത്യമായി പരിശോധിച്ച് മനസിലാക്കുന്നു. പിന്നാലെ ഇവയെ ടെക്സ്റ്റുകളാക്കും. ഏത് ഭാഷയാണോ വേണ്ടത് ആ ഭാഷയിലേക്ക് ടെക്സ്റ്റ് വിവര്‍ത്തനം ചെയ്യാന്‍ മെഷീന്‍ ട്രാന്‍സ്ലേഷന്‍ അല്‍ഗോരിതമാണ് ഉപയോഗിക്കുക. തീര്‍ന്നില്ല ആരാണോ വീഡിയോ ആങ്കര്‍ അവരുടെ ശബ്ദം, ഉച്ചാരണം എന്നിവ വ്യക്തവും കൃത്യവുമായി അനുകരിക്കുന്ന ഒരു ടെക്സ്റ്റ്-ടു-സ്പീച്ച് മോഡല്‍ ഉപയോഗിച്ച് സിസ്റ്റം ഒരു പുതിയ ഓഡിയോ ട്രാക്ക് ഉണ്ടാക്കിയെടുക്കുന്നു. അപ്പോള്‍ പുത്തന്‍ ടെക്‌നിക്ക് സൂപ്പറല്ലേ.

ALSO READ: ക്ലാസ് മുറിയില്‍ അശ്ലീല വീഡിയോ കണ്ട് അധ്യാപകന്‍, ചിരിച്ച വിദ്യാര്‍ഥിയുടെ തലമുടി പിടിച്ച് ചുമരിലിടിച്ച് ക്രൂരത; സംഭവം യുപിയില്‍

നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഹിന്ദി, മാന്‍ഡരിന്‍ എന്നിവയുള്‍പ്പെടെ ഇരുപതിധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമെന്നാണ് അവകാശവാദം. യഥാര്‍ത്ഥ ഓഡിയോയുടെയും ഏത് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടണം എന്നിവയെ എല്ലാം ആശ്രയിച്ച് ഡബ്ബ് ചെയ്ത ഓഡിയോയുടെ ഗുണനിലവാരം പലതരത്തിലായിരിക്കാം പുറത്തുവരാന്‍ സാധ്യതയെന്നാണ് വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News