‘എയർ കേരള’; പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ പുതിയ എയർ ലൈൻ കമ്പനിക്ക് തുടക്കമാകുന്നു

എയർ കേരള എന്ന പേരിൽ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ പുതിയ എയർ ലൈൻ കമ്പനി ആരംഭിക്കുന്നു.
കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി ലഭ്യമായെന്നു അധികൃതർ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷനുമായി ചേർന്ന് 2025 മുതൽ സർവിസ് നടത്താനാണ് തീരുമാനം.

ALSO READ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ക്രൂരമർദനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻഒസി ലഭ്യമായത്. ആദ്യഘട്ടത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ് നടത്തുക. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങൾ ഉപയോഗിക്കും.എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു പുതിയ വിപ്ലവം തന്നെ ഉണ്ടാകുമെന്ന് സെറ്റ്ഫ്ലൈ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു .

അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്.

ALSO READ: സുധാകരനെതിരായ കൂടോത്ര വിവാദം; പുറത്ത് വന്ന ശബ്ദരേഖകൾ പരിശോധിക്കാനാവശ്യപ്പെട്ട് മ്യൂസിയം സ്റ്റേഷനിൽ പരാതി

എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന് അഫിഅഹമ്മദ്പറഞ്ഞു. പ്രവാസിമലയാളികളുടെ വിമാനയാത്ര ക്ലേശങ്ങൾക്ക് വരും വർഷങ്ങളിൽ പരിഹാരം കാണാൻ കഴിയുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട വ്യക്തമാക്കി. ദുബൈ മെഹ്മാൻ ഹോട്ടലിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ളൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ് യു.പി.സി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, കമ്പനി സെക്രട്ടറി ആഷിഖ് , ജനറൽ മാനേജർ സഫീർ മഹമൂദ്, ലീഗൽ അഡ്വൈസർ ശിഹാബ് തങ്ങൾ (ദുബായ്) തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News