ബത്തേരി സഹകരണ ബാങ്ക് നിയമന കോഴയിൽ വീണ്ടും പുതിയ വെളിപ്പെടുത്തൽ. ഭാര്യക്ക് ജോലി നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ പണം തട്ടിച്ചെന്ന് മൂലങ്കാവ് സ്വദേശി കെ കെ ബിജുവിന്റെ വെളിപ്പെടുത്തൽ. നേതാക്കൾക്ക് വേണ്ടിയെന്ന് പറഞ്ഞ് എൻ എം വിജയൻ പണം വാങ്ങി എന്നും കെ കെ ബിജു പറഞ്ഞു.ഐസി ബാലകൃഷ്ണന്റെ വീട്ടിൽ ചെന്ന് നിരന്തരം ബഹളമുണ്ടാക്കിയെന്നും പിന്നീട് മൂന്നേകാൽ ലക്ഷം വിവിധ ഘട്ടങ്ങളായി തിരികെ നൽകിയെന്നും ബിജു പറഞ്ഞു. ഇനി ലഭിക്കാനുള്ളത് 75000 രൂപ യാണെന്നും ഇതുമായി ബന്ധപ്പെട്ട് കെ പി സി സിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ബിജു പറഞ്ഞു.
അതേസമയം, ബത്തേരി ബാങ്ക് നിയമന കോഴയിൽ പൊലീസിൽ വീണ്ടും പരാതി. അമ്പലവയൽ ആനപ്പാറ പുത്തൻപുര ഷാജിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മകന് സ്ഥിരം ജോലി ലഭിക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് പണം നൽകിയതായും. ഇത് തിരികെ ലഭിക്കാനുള്ള നടപടി വേണമെന്നാവശ്യപ്പെട്ടുമാണ് പരാതി.
Also read: ‘സേവ് കോൺഗ്രസ് കമ്മിറ്റി’;ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീൺകുമാറിനെതിരെ ഫ്ലക്സ് ബോർഡുകൾ
ഡി സി സി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന നിയമന കോഴക്കേസുകളിലാണ് വീണ്ടും പരാതി. 22 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന അപ്പൊഴത്ത് പത്രോസിന്റെ പരാതിക്ക് പിന്നാലെയാണ് 3 ലക്ഷം വാങ്ങിയെന്ന പരാതി. ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ സ്ഥിരം നിയമനം നൽകാമെന്ന് പറഞ്ഞ് സി ടി ചന്ദ്രൻ,കെ എം വർഗ്ഗീസ് എന്നിവർ സാക്ഷികളായി മുൻ പ്രസിഡന്റ് കെ കെ ഗോപിനാഥന് പണം നൽകിയതായാണ് ആരോപണം.എന്നാൽ സ്ഥിരം നിയമനം ലഭിച്ചില്ല.വായ്പയെടുത്താണ് പണം നൽകിയത്.ഇതുമൂലം പലിശയടക്കം വൻ ബാധ്യതയുണ്ടായതിനാൽ ഉടൻ നടപടി വേണമെന്നും പരാതിയിലുണ്ട്.
ആരോപണം ഗോപിനാഥൻ നിഷേധിച്ചിട്ടുണ്ട്.അതേ സമയം രണ്ടു ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത എന്ന്പൊലീസ് കണ്ടെത്തിയിട്ട്യ്ണ്ട്. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്.10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് വിവരം.മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.ബാധ്യത എങ്ങനെ വന്നു എന്ന് പോലീസ് പരിശോധിക്കും.നിയമന കോഴ ഇടപാടിൽ ഇടനിലക്കാരനായിരുന്ന വിജയന്‌മേൽ പിന്നീടുണ്ടായ ബാധ്യത തീർക്കാൻ വൻ തുക ബാങ്കുകളിൽ നിന്ന് വായ്പയെടുത്തതായും കരുതുന്നു.പണം തിരികെ ലഭിക്കാൻ നേതാക്കൾക്ക് പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല.
Also read: ‘പെരിയക്കേസ് വിധി; സിപിഐഎം ഗൂഢാലോചന നടത്തി നടപ്പിലാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞു’: ടി പി രാമകൃഷ്ണൻ
സംഭവത്തിൽ പൊലീസ് ഇന്ന് കൂടുതൽ മൊഴിയെടുക്കും.ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ അപ്പോഴത്ത് പത്രോസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.മരണം സംബന്ധിച്ച കേസിൽ ഫോൺ വിവരങ്ങൾ പോലീസിന് ലഭിച്ചുതുടങ്ങി.ഇതിൽ സംഭാഷണ റെക്കോർഡുകളില്ല.പല നേതാക്കളുമായും മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ജനുവരി 13ന് എല്ലാ ബാധ്യതയും തീർക്കുമെന്നും അദ്ദേഹം പലരോടായി വാഗ്ദാനം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here