അപ്‌ഡേറ്റ് ചെയ്ത 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ ഏഥർ എനർജി. ജനുവരി 4 -ന് ആണ് അപ്‌ഡേറ്റ് ചെയ്ത 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കുന്നത്. കമ്പനി സി ഇ ഒ യും സഹസ്ഥാപകനുമായ തരുൺ മേത്ത സോഷ്യൽ മീഡിയയിൽ പങ്കിട്ട ടീസറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾക്കൊപ്പം മികച്ച പ്രകടനവും ഇത് വാഗ്ദാനം ചെയ്യും എന്നാണ് ടീസറിൽ തരുൺ മേത്ത സൂചിപ്പിച്ചത്.ലോഞ്ച് ചെയ്യുമ്പോൾ ‘സ്കിഡ് കൺട്രോൾ’ എന്ന് വിളിക്കാവുന്ന മെച്ചപ്പെട്ട ട്രാക്ഷൻ കൺട്രോൾ സിസ്റ്റം ഈ എവി സ്കൂട്ടറിന് കിട്ടും.
also read: ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റർ ഓടും; വരുന്നു ഇലക്ട്രിക് ക്രെറ്റ
പുതിയ സ്‌കൂട്ടറിൽ ഏഥർസ്റ്റാക്ക് 6 -ഉം ഫീച്ചർ ചെയ്യും. ഏഥറിൻ്റെ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൻ്റെ ഏറ്റവും പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ പതിപ്പാണിത്. നിലവിൽ എട്ട് നിറങ്ങളിൽ സ്കൂട്ടർ ലഭ്യമാണ്, എന്നാൽ ഒരു സെറ്റ് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ ഇതിൽ ലഭ്യമാകുന്നു. ഏഥർ 450 ശ്രേണിക്ക് നിലവിൽ മൂന്ന് വകഭേദങ്ങളുണ്ട്. നിലവിലെ വിലകൾ അനുസരിച്ച് 450S (2.9 kWh) -ന് 1.25 ലക്ഷം രൂപയും, 450X (2.9 kWh) -ന് 1.40 ലക്ഷം രൂപയും, 450X (3.7 kWh) -ന് 1.55 ലക്ഷം രൂപയുമാണ്.പുതിയ 450X -ന് അതിൻ്റെ വിലയിൽ ചെറിയ വർധനവ് ഉണ്ടാകാം .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here