അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന് എത്തി; അവൾക്ക് പേരിട്ടു ‘ നിലാ’

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന് എത്തി. ചെവ്വാഴ്ച പകൽ 2.50 ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ സർക്കാരിൻ്റെ പരിരക്ഷയ്ക്കായി എത്തിയത്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601-ാ മത്തെ കുരുന്നാണ് പൊറ്റമ്മമാരുടെ പരിചരണയിൽ കഴിയുന്നത്. തുടർച്ചയായി ഉച്ച സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെൺകരുത്താണ് പുതിയ അതിഥി.

Also read:ടോള്‍ ചോദിച്ചത് മാത്രമേ ഓര്‍മയുള്ളു! യുപിലെ ടോള്‍ പ്ലാസ തവിടുപൊടി, വീഡിയോ

സമിതി ഇക്കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ മന്ത്രി വീണ ജോർജ്ജ്, ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനു കൈമാറണം എന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പകൽ സമയത്ത് തന്നെ തുടർച്ചയായി പുതിയ അതിഥികളുടെ വരവ്.

കുട്ടിയുടെ ജനന തിയതിയും ഇടതു കൈ തണ്ടയിലെ ടാഗിൽ കെട്ടി തൂക്കിയിരുന്നു. സൂര്യകിരണങ്ങൾ ചന്ദ്രനിൽ തട്ടി ഭൂമിയിൽ പതിക്കുന്ന രാവെളിച്ചം, നിലാവിനെ സ്വാഗതം ചെയ്തു കൊണ്ട് കുരുന്നിന് “നിലാ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

Also read:“എൽഡിഎഫിന് സീറ്റ് കുറഞ്ഞത്കൊണ്ട് സംസ്ഥാന സർക്കാർ രാജിവെയ്ക്കണമെന്ന് യുഡിഎഫ് പറയുന്നതിലെ യുക്തിയെന്ത്?”; മുഖ്യമന്ത്രി

അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞ് ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പൂർണ്ണ ആരോഗ്യവതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.

ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15-ാമത്തെ കുട്ടിയും 6-ാമത്തെ പെൺകുഞ്ഞുമാണ് നിലാ. 2024-ൽ ഇതുവരെയായി 25 കുഞ്ഞുങ്ങ ളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News