ദില്ലിയില്‍ നവജാത ശിശുക്കള്‍ വില്‍പ്പനയ്ക്ക്; 7 പേര്‍ അറസ്റ്റില്‍

ദില്ലിയില്‍ നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവം. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ദില്ലിയിലും ഹരിയാനയിലുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) റെയ്ഡ് നടത്തി. അന്വേഷണത്തെ തുടര്‍ന്ന് കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ സിബിഐ രക്ഷപ്പെടുത്തി. സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേരെ സംഭവത്തില്‍ സിബിഐ അറസ്റ്റ് ചെയ്തു.

ALSO READ:കുരങ്ങിന്റെ ആക്രമണം ‘ബുദ്ധിപരമായി’ തടഞ്ഞു; 13കാരിക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര, വീഡിയോ

കൈക്കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ് റെയ്ഡ് നടത്തിയത്. അന്വേഷണത്തില്‍ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. രക്ഷിതാക്കളില്‍ നിന്നും വാടക അമ്മമാരില്‍നിന്നും കുഞ്ഞുങ്ങളെ വാങ്ങിയശേഷം 4 മുതല്‍ 6 ലക്ഷം രൂപയ്ക്ക് വരെ വില്‍പ്പന നടത്തുകയായിരുന്നു. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികള്‍ക്ക് പങ്കുള്ളതായി സിബിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കുട്ടികളെ വാങ്ങിയവരും വിറ്റ സ്ത്രീയും ഉള്‍പ്പെടെ കേസുമാസി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യംചെയ്യാനാണ് സിബിഐ നീക്കം.

ALSO READ:വീഡിയോകോള്‍ പ്ലേ ചെയ്യുമ്പോഴും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News