തൃശൂരിൽ നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരിൽ നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് തൃശൂരിലെ അടാട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ അമ്മ പൊലീസ് നിരീക്ഷണത്തിലാണ്.

Also read:നവകേരള സദസ് ചരിത്രത്തിലെ അത്യപൂർവ അധ്യായമായി മാറി

രക്തസ്രാവത്തെ തുടര്‍ന്നാണ് ശനിയാഴ്ച്ച രാത്രി യുവതി ബന്ധുക്കള്‍ക്കൊപ്പം തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതായി കണ്ടെത്തിയത്. ഇക്കാര്യം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

Also read:ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു

വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ബക്കറ്റില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.നിലവിൽ യുവതി പ്രസവ വാര്‍ഡില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുൻപ് മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News