സംസ്ഥാന ശിശുക്ഷേമ സമിതി അതിജീവനത്തിനായി എത്തപ്പെടുന്നു കുരുന്നു ബാല്യങ്ങളെ സ്വീകരിക്കാന്‍ വിവിധ ജില്ലകളില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ച ശേഷം ഇതാദ്യമായി തിരുവോണ നാളില്‍ സര്‍ക്കാരിന്റെ സംരക്ഷണയ്ക്കായി ഒരു കുരുന്ന് എത്തി. ഞായാറാഴ്ച പുലര്‍ച്ചെ 6.25 നാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ 2.835 കിഗ്രാം ഭാരവും പത്ത് ദിവസം മാത്രം പ്രായവും തോന്നിക്കുന്ന ആണ്‍ കുട്ടി അതിഥിയായി എത്തിയത്. 2009-ല്‍ പത്തനംതിട്ടയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20-ാമത്തെ കുരുന്നാണിത്.
തിരുവോണ നാളില്‍ അമ്മത്തൊട്ടിലില്‍ എത്തിയ കുരുന്നിന് ‘സിതാര്‍ ‘ എന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.
ALSO READ: ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി, സ്വര്‍ണം ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിന്
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കാസര്‍ഗോഡ് (ഒന്ന്), തിരുവനന്തപുരം (ഒന്ന്), പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെ മൂന്ന് കുരുന്നുകളാണ് സമിതി വിവിധ ജില്ലകളില്‍ സ്ഥാപിച്ച അമ്മതൊട്ടിലുകള്‍ മുഖേന ഭത്തെടുക്കല്‍ കേന്ദ്രങ്ങളിലെ ‘അമ്മ’ മാരുടെ താരാട്ടിനും പരിചരണയ്ക്കുമായി എത്തിയത്. പൂര്‍ണ ആരോഗ്യവാനായ സിതാര്‍ – ന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ കുഞ്ഞിന് അവകാശികള്‍ ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന്
ജനറല്‍ സെക്രട്ടറി ജി. എല്‍. അരുണ്‍ ഗോപി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here