ഇനി അവൾ ‘സ്നിഗ്ദ’; കുഞ്ഞിന് പേരിട്ടു

ക്രിസ്മസ് ദിനത്തിൽ അമ്മത്തൊട്ടിലിൽ നിന്ന് കിട്ടിയ കുഞ്ഞിന് സ്നിഗ്ദാ എന്ന പേരിട്ടു. 211 പേരുകളിൽ നിന്ന് ആണ് സ്നിഗ്ദാ എന്ന പേര് തെരഞ്ഞെടുത്തതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്താണ് കുഞ്ഞിനുളള പേര് തിരഞ്ഞെടുത്തത്.

ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ആണ് അമ്മത്തൊട്ടിലിന്നു ലഭിച്ചത്. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. മൂന്ന് കിലോഗ്രാമിനടുത്താണ് കുഞ്ഞിന്റെ തൂക്കം. ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്.

also read: അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്; ക്രിസ്മസ് ദിനത്തില്‍ ലഭിച്ച മകള്‍ക്ക് പേരുകള്‍ ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ്

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ഇന്ന് ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. ഈ മകൾക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News