അമേയ അയച്ച കത്തിൽ നടപടി; കടുങ്ങല്ലൂർ എൽ പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ചു

കളിക്കാനും പഠിക്കാനും സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞുകൊണ്ട് അമേയ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സ്കൂൾ കെട്ടിടം കടുങ്ങല്ലൂർ എൽ പി സ്കൂളിന് അനുവദിച്ച് ഉത്തരവായി. 2 കോടി രൂപയുടെ ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നാളെ ആരംഭിക്കാൻ പോകുകയാണെന്ന സന്തോഷവിവരം മന്ത്രി പി രാജീവ് പങ്കുവെച്ചു.നിങ്ങളെല്ലാവരും ഇനി സന്തോഷത്തോടെ ഇരിക്കണം. അമേയയേയും നിങ്ങളെല്ലാവരെയും കാണാനും ഈ ശിലാസ്ഥാപനം നിർവ്വഹിക്കാനും ഞാൻ നാളെ രാവിലെ എത്തുന്നുണ്ട് എന്നും മന്ത്രി കുറിച്ചു.

ഒരു കമ്പ്യൂട്ടർ ലാബ് , സ്റ്റേജ്, ക്ളാസ് മുറികൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ടാകും. അതിവേഗത്തിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ഇനി എല്ലാവരും നന്നായി പഠിക്കണം എന്നും മന്ത്രി പറഞ്ഞു.

ALSO READ:ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ, ജാംനഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്

പ്രിയപ്പെട്ട അമേയ, കടുങ്ങല്ലൂർ സ്കൂളിലെ മറ്റ് കുട്ടികളേ,
കളിക്കാനും പഠിക്കാനും സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞുകൊണ്ട് അമേയ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സ്കൂൾ കെട്ടിടം കടുങ്ങല്ലൂർ എൽ പി സ്കൂളിന് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. 2 കോടി രൂപയുടെ ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നാളെ ആരംഭിക്കാൻ പോകുകയാണ്. നിങ്ങളെല്ലാവരും ഇനി സന്തോഷത്തോടെ ഇരിക്കണം. അമേയയേയും നിങ്ങളെല്ലാവരെയും കാണാനും ഈ ശിലാസ്ഥാപനം നിർവ്വഹിക്കാനും ഞാൻ നാളെ രാവിലെ എത്തുന്നുണ്ട്.
സ്കൂളിലെ പഴയ കെട്ടിടം പൊളിക്കുന്നതിനാൽ കളിക്കാനും പഠിക്കാനുമൊന്നും സ്ഥലമില്ലെന്ന സങ്കടമായിരുന്നല്ലോ അമേയ കത്തിൽ പ്രകടിപ്പിച്ചത്. അമേയയുടെ കത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറിയിരുന്നു. കളമശ്ശേരിയിലെ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് അതിനകം തന്നെ 16 കോടി രൂപയിലധികം അനുവദിച്ചിരുന്നെങ്കിലും അമേയയുടെ കത്തും സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തു. പുതിയ സ്കൂൾ കെട്ടിടത്തിന് അനുമതിയും നൽകി. 2 കോടി രൂപയാണ് കെട്ടിടത്തിന് സർക്കാർ അനുവദിച്ചത്.
നിങ്ങൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് , സ്റ്റേജ്, ക്ളാസ് മുറികൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ടാകും. അതിവേഗത്തിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ഇനി എല്ലാവരും നന്നായി പഠിക്കണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News