കോട്ടയം കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. ഒന്നാംഘട്ട പ്രവൃത്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ദുരന്ത ആഘാതം കുറയ്ക്കാന്‍ കാലാവസ്ഥ വ്യതിയാന പഠനം സഹായിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ALSO READ: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയാനും ദുരന്തആഘാതം കുറയ്ക്കാനും കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷണം സഹായിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയ്ക്കായി രണ്ടു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടടസമുച്ചത്തിന്റെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ALSO READ: ”ജീവന്‍ തോമസ് ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകനല്ല” ! ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ട്രെയിലര്‍ പുറത്ത്
പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. 2915 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നാലുനിലകളിലായിട്ടാണ് കെട്ടിടം പണികഴിക്കുന്നത്. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here