കുവൈത്തില്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

കുവൈത്തില്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമ്മദ് ജാബര്‍ അസ്സബാഹ് അംഗീകാരം നല്‍കി. 13 മന്ത്രിമാര്‍ ഉള്‍കൊള്ളുന്ന മന്ത്രിസഭയാണ് കുവൈത്തില്‍ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീര്‍ ഷെയ്ഖ് മിഷല്‍ അല്‍ അഹമദ് അല്‍ സബാഹ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Also Read: മാരുതി സ്വിഫ്റ്റ് നാലാം തലമുറ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇനി പ്രത്യേക അമീരി ഉത്തരവ് ഉണ്ടാകുന്നത് വരെ മന്ത്രിസഭ നേരിട്ടായിരിക്കും ഭരണം നിര്‍വ്വഹിക്കുക. രാജ്യത്ത് പുതിയ തെരെഞ്ഞെടുപ്പ് രീതി ആവിഷ്‌കരിക്കുമെന്നും അമീരി ഉത്തരവില്‍ പറയുന്നു. തെരെഞ്ഞെടുക്കപ്പെട്ടവര്‍ ജനാധിപത്യ സംവിധാനത്തെ രാജ്യന്തര തലത്തില്‍ അപഹാസ്യമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും, വര്‍ഷത്തില്‍ ഒന്നില്‍ അധികം തവണ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട സ്ഥിതി വിശേഷം നിരന്തരമായി സംജാതമായത് രാജ്യത്തിന്റെ യശസിനേറ്റ കളങ്കമാണെന്നു അമീര്‍ രാജ്യത്തോട് ടെലിവിഷന്‍ വഴി നടത്തിയ അഭി സംബോധനയില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News