കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു

കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. കുവൈത്തിന്റെ 62 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 45 മത്തെ മന്ത്രിസഭയാണ് അധികാരമേറ്റത്. ശൈഖ് ഡോ.മുഹമ്മദ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിൽ ആണ് പുതിയ മന്ത്രിസഭ നിലവിൽ വന്നത്. മന്ത്രിസഭക്ക് കുവൈത്ത് അമീർ അംഗീകാരം നൽകി. പുതിയ പ്രധാനമന്ത്രിയായ ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ഇനി കുവൈത്തിനെ നയിക്കുക .13 മന്ത്രിമാർ ഉൾകൊള്ളുന്ന മന്ത്രിസഭ അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ALSO READ: കോടികളുടെ ആമ്പർ ഗ്രീസ് ഇടപാട്: തട്ടിക്കൊണ്ട് പോയ യുവാക്കളെ മോചിപ്പിച്ച് പോലീസ്, ഏഴു പേർ അറസ്റ്റിൽ

നേരത്തെയുള്ള കാബിനറ്റില്‍ നിന്നും വ്യത്യസ്തമായി ഡോ.ഇമാദ് മുഹമ്മദ് അൽ അത്തിഖിയെ മാത്രമാണ് ഉപപ്രധാനമന്ത്രിയായി നിയമിച്ചത്. പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയുമായ ഡോ.നൂറ മുഹമ്മദ് അൽ മഷാൻ ആണ് സർക്കാറിലെ ഏക വനിത.

ഡിസംബർ 20ന് പുതിയ അമീർ സത്യപ്രതിജ്ഞ ചെയ്തതിനു പിറകെ മുൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സമർപ്പിച്ചിരുന്നു. തുടർന്ന് അമീർ ജനുവരി നാലിന് പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹിനെ നിയമിച്ചത്.

ALSO READ: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News