കേരളം വ്യവസായ സൗഹൃദമാണെന്നതിന് തെളിവാണ് ഐ ബി എസിൻ്റെ പുതിയ ക്യാമ്പസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്ന ചില സ്ഥാപിത താൽപ്പര്യക്കാർക്കുള്ള മറുപടിയാണ് ഐ ബി എസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ ബി എസ് സോഫ്റ്റ് വെയർ കമ്പനിയുടെ കൊച്ചി ഇൻഫോപാർക്കിലെ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read:കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം
‘വ്യവസായ സൗഹൃദ അന്തരീക്ഷത്തിൻ്റെ അംബാസഡറായി ഐ ബി എസ് മേധാവി വി.കെ മാത്യൂസ് ഉയർന്നിരിക്കുന്നു. ഐ ടി മേഖലയിൽ വലിയ വളർച്ച നേടി. രാജ്യത്തിൻ്റെ ഐ ടി കയറ്റുമതിയുടെ 10% എങ്കിലും കേരളത്തിൽ നിന്നാകണമെന്നാണ് സർക്കാർ ലക്ഷ്യം.
Also read:‘ഉത്സവ സീസണിൽ അരിവില കൂടുന്നത് തടയേണ്ടതുണ്ട്’: മന്ത്രി ജി ആർ അനിൽ
പുതിയ 5 ലക്ഷം തൊഴിലവസരങ്ങൾ ഈ രംഗത്ത് സൃഷ്ടിക്കും. സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ കമ്പനികളുടെയും ജീവനക്കാരുടെയും എണ്ണം വർധിച്ചു. സ്റ്റാർട്ടപ്പ് രംഗത്തും വൻ കുതിപ്പ് ഉണ്ടായി. ഇത്തരം നേട്ടങ്ങൾ കേരളം കൈവരിക്കുമ്പോൾ അത് തമസ്ക്കരിക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുന്നുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here