എഎപിക്കെതിരെ വീണ്ടും കേന്ദ്രം; മുന്‍മന്ത്രി സത്യേന്ദ്ര ജയിനെതിരെ പുതിയ കേസ്

എഎപിക്കെതിരെ വീണ്ടും കേന്ദ്രം. മുന്‍മന്ത്രി സത്യേന്ദ്ര ജയിനെതിരെ പുതിയ കേസ്. തട്ടിപ്പ് കേസിലെ പ്രതിക്ക് ജയിലില്‍ സൗകര്യമൊരുക്കാന്‍ ഇടപെട്ടെന്നാണ് പരാതി. സിബിഐ അന്വേഷണം ആരംഭിച്ചു.

Also Read: ബാള്‍ട്ടിമോര്‍ അപകടം; ചരക്കുകപ്പലിലെ ഇന്ത്യന്‍ ക്രൂവിനെ വംശീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍, വീഡിയോ

തട്ടിപ്പുകേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സുകേഷ് ചന്ദ്രശേഖറിന് മികച്ച സൗകര്യങ്ങളൊരുക്കാന്‍ സത്യേന്ദ്ര ജയിന്‍ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ദില്ലിയിലെ തിഹാര്‍, രോഹിണി, മണ്ഡോലി ജയിലുകളില്‍ തനിക്ക് സൗകര്യമൊരുക്കാന്‍ പല തവണകളായി സത്യേന്ദ്ര ജയിന് പണം നല്‍കിയെന്ന തട്ടിപ്പുകാരനായ സുകേഷ് ചന്ദ്രശേഖര്‍ പരാതി നല്‍കിയിരുന്നു.

2018നും 2021ഉം ഇടയില്‍ നടന്ന കേസിലാണ് സിബിഐ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിലവില്‍ മദ്യനയക്കേസില്‍ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍ എന്നിവരും തിഹാര്‍ ജയിലിലുണ്ട്. അതേസമയം കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഭാര്യ സുനിതയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിക്കുന്ന നടപടിയും ബിജെപി തുടരുകയാണ്. സുനിത മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടുതുടങ്ങിയെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു. റാബറി ദേവിയാണ് റോള്‍ മോഡലെന്നുമാണ് ബിജെപിയുടെ പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News