മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും സഹായികൾക്കുമെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യത്തുണ്ടായ പ്രതിഷേധ സമരങ്ങളുടെ ഭാഗമായുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് പുതിയ കേസുകൾ കൂടിയാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ ഹസീനയ്ക്കെതിരെയുള്ള കേസുകളുടെ എണ്ണം എഴുപത്തിയഞ്ചായി ഉയർന്നു.
ഇതിൽ മൂന്ന് കേസുകൾ ചൊവ്വാഴ്ച ധാക്ക കോടതിയിൽ ഫയൽ ചെയ്തവയാണ്. രണ്ട് ദിവസം മുമ്പ് ബൊഗുരയിൽ മറ്റൊരു കൊലപാതക കേസ് ഫയൽ ചെയ്തതായാണ് റിപ്പോർട്ട്. വംശഹത്യ, തട്ടിക്കൊണ്ടുപോകൽ, ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ALSO READ: അനധികൃത സ്വത്ത് സമ്പാദനക്കേസ്; കോടതി വിധി അംഗീകരിക്കുമെന്ന് ഡികെ ശിവകുമാർ
ജൂലൈ 19ന് തലസ്ഥാനത്തെ ബനശ്രീയിൽ ഉണ്ടായ പ്രതിഷേധത്തിനിടെ മരിച്ച പലചരക്ക് കടയുടമയുടെ മരണത്തിൽ ഹസീനയ്ക്കും മറ്റ് 30 പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മരിച്ചയാളുടെ പിതാവ് നൽകിയ പരാതിയിലാണ് കേസ്. ഇതേ ദിവസം പതിനാലുകാരൻ മരിച്ച സംഭവത്തിലും ഹസീനയ്ക്കും മറ്റ് 26 പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ സംവരണമാണ് വാൻ പ്രതിഷേധത്തിന് കാരണമായത്. രാജ്യത്താകമാനം വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടന്നത്. ഇതോടെ ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. പിന്നാലെ അവർ ദില്ലിയിൽ അഭയം തേടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here