യുഎസ് റാപ്പര്‍ സീന്‍ ഡിഡ്ഡിക്കെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും

sean-diddy-combs

അമേരിക്കൻ റാപ്പർ സീൻ ഡിഡ്ഡി കോംബ്‌സിനെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും. 2000-ലെ എംടിവി വീഡിയോ മ്യൂസിക് അവാർഡ് പരിപാടിക്കിടെ മറ്റ് രണ്ടു സെലിബ്രിറ്റികളുടെ സഹായത്തോടെ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. റാക്കറ്റിംഗ്, മനുഷ്യക്കടത്ത് തുടങ്ങിയ നിരവധി ആരോപണങ്ങളെത്തുടർന്ന് നിലവിൽ കസ്റ്റഡിയിലാണ് കോംബ്സ്.

37കാരി ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് ഈ വിവരം പുറത്തായത്. 2000 സെപ്‌റ്റംബർ 7-ന് പരിപാടിക്കിടെ പാനീയം കഴിച്ചതിനെ തുടർന്ന് തലകറക്കം അനുഭവപ്പെടുകയും വിശ്രമമുറിയിൽ പോയി കിടക്കുകയും അവിടെ വെച്ച് ബലാത്സംഗത്തിന് ഇരയായെന്നുമാണ് പരാതി. രണ്ടു പുരുഷ സെലിബ്രിറ്റികൾ ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.

Also Read: ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് അപകടം; 4 മരണം

മറ്റൊരു വനിതാ സെലിബ്രിറ്റി ഇത് നോക്കിനിന്നെന്നും പരാതിയുണ്ട്. ഒരു പുരുഷ സെലിബ്രിറ്റി കോംബ്സ് ആണെന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ പെൺകുട്ടി മുറിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം, പെൺകുട്ടി കടുത്ത വിഷാദത്തിലായി. ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും ബാധിച്ചെന്നും പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News