ഷാജൻ സ്കറിയക്കെതിരെ പുതിയ ഒരു കേസ് കൂടി; വ്യാജ ടെലിഫോൺ ബിൽ നിർമ്മിച്ചു

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയായ ഷാജൻ സ്കറിയക്കെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബിഎസ്എന്‍എലിന്റെ വ്യാജ ടെലഫോണ്‍ ബില്‍ നിമ്മിച്ചതിനാണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം ഇന്ന് ബെംഗളൂരിവിൽ ആരംഭിക്കും

മുഖ്യമന്ത്രിയുടെ പോർട്ടലിൽ ലഭിച്ച പരാതി അനുസരിച്ച് കൊച്ചി തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കമ്പനി ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു സ്കറിയ വ്യാജ ടെലിഫോൺ ബില് ഉണ്ടാക്കിയത്. വ്യാജരേഖ ചമയ്ക്കലും അവ ഉപയോഗിക്കലും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ഷാജന്റെ മേൽ ചുമത്തിയിരിക്കുന്നത്.

ALSO READ: വിവാഹ ദിനത്തില്‍ അതീവ സുന്ദരിയായി ദുബൈ ഭരണാധികാരിയുടെ മകള്‍; വീഡിയോ വൈറല്‍

ഷാജൻ സ്കറിയക്കെതിരെ ഒരുപാട് പരാതികൾ നിലവിലുണ്ട്. കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി അത് യുട്യൂബ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ പിവി അൻവർ എംഎൽഎ ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പരാതിനൽകിയിരുന്നു. ഏപ്രിൽ മാസത്തിലാണ് ഷാജൻ സന്ദേശങ്ങൾ ചോർത്തിയത്.

ALSO READ: കർക്കിടക വാവുബലി ഇന്ന്; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇമെയിൽ വഴി പരാതി അയച്ചു. ഷാജൻ ചോർത്തിയത് 8 മിനുട്ട് 8 സെക്കന്റുള്ള വയർലെസ് മെസ്സേജ് ആണെന്നും സ്കറിയയുടെയും കുടുംബത്തിന്റെയും പാസ്പോർട്ട്, വിദേശ യാത്രകൾ എന്നിവ പരിശോധിക്കണമെന്നും വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News