ടാറ്റ ട്രസ്റ്റിൽ മാറ്റങ്ങൾ; ചെലവ് ചുരുക്കൽ ഉൾപ്പടെ അടിമുടി അഴിച്ചുപണിയുണ്ടായേക്കും

TATA TRUSTS NOEL TATA

രത്തൻ ടാറ്റയുടെ വിയോഗത്തോടെ നേതൃമാറ്റം വരുന്നതിന്‍റെ ഭാഗമായി ടാറ്റ ട്രസ്റ്റിൽ വൻ മാറ്റങ്ങൾ. ചെലവുചുരുക്കലിന്‍റെ ഭാഗമായി സീനിയർ റോളുകൾ കുറയ്ക്കുമെന്നും ബാഹ്യ പ്രോജക്ടുകൾക്കായി നിയമിക്കുന്ന കോൺട്രാക്ടർമാരെ ഒഴിവാക്കുമെന്നും സൂചനയുണ്ട്. നേരിട്ടുള്ള പ്രവർത്തനങ്ങൾക്കാവും കൂടുതൽ പ്രാധാന്യം നൽകുക. അതേസമയം നോയൽ ടാറ്റ അധികാരത്തിൽ എത്തും മുമ്പ് തന്നെ ടാറ്റ ട്രസ്റ്റിൽ പരിഷ്കരണങ്ങൾ ആരംഭിച്ചിരുന്നു എന്നാണ് സൂചന.

നോയൽ ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റ ട്രസ്റ്റിൽ അടിമുടി പരിഷ്കാരങ്ങൾ നടപ്പാക്കിയേക്കും. നേരത്തെ ആരംഭിച്ച ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി വിവിധ റോളുകൾ കുറയ്ക്കുന്നുണ്ട്. ട്രസ്റ്റികളുടെ ഓഡിറ്റിനും അവലോകനത്തിനും ശേഷമാണ് പുതിയ തീരുമാനം. ടാറ്റ ട്രസ്റ്റിലെ ജീവനക്കാരുടെ ചെലവിൽ ഉണ്ടായ വർധന കുറയ്ക്കും. ഏകദേശം 180 കോടി രൂപയാണ് ഇവിടെ മാത്രം ജീവനക്കാർക്ക് ചെലവ് എന്നാണ് സൂചന. പുനസംഘടനയുടെ ഭാഗമായി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്നിവരുടെ റോളുകളും ഘട്ടം ഘട്ടമായി കുറച്ചേക്കും. ബാഹ്യ കൺസൾട്ടൻ്റുമാരെ ആശ്രയിക്കുന്നതും കുറക്കും എന്നാണ് വിവരം. ഇന്‍റേണൽ ഓഡിറ്റിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ALSO READ; വയോജനപരിപാലന മേഖലയില്‍ വികസിതരാജ്യങ്ങളുടേതിനു തുല്യമായ സേവനം കേരളത്തില്‍ ഉറപ്പാക്കും: മന്ത്രി ആര്‍ ബിന്ദു

നേരിട്ടുള്ള പദ്ധതികൾക്കാകും ഇനി മുൻതൂക്കം. സംഭാവനകൾ ലഭിക്കുന്നതിനാൽ കോൺട്രാക്ടർമാർ മുഖേന നടത്തുന്ന പ്രവർത്തനങ്ങൾ കുറയ്ക്കും. തീരുമാനങ്ങളെടുക്കാനും കാര്യക്ഷമമായ ഭരണത്തിനും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ആശ്രയിച്ചേക്കും. മികച്ച ഫിനാൻസ് പ്രൊഫഷണലുകൾ ടാറ്റ ട്രസ്റ്റിലുണ്ട്. സീനിയർ റോളുകൾ ഉൾപ്പെടെ കുറയ്ക്കുമെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്ഥാപനം ചെലവഴിക്കുന്ന തുക കുറയ്ക്കുന്നതായി സൂചനയില്ല. ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ ദീർഘകാലമായി ട്രസ്റ്റ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഒക്‌ടോബർ 11-നാണ് നോയൽ ടാറ്റ ഈ ജീവകാരുണ്യ സ്ഥാപനങ്ങളുടെ തലപ്പത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News