സംഘർ‍ഷത്തിന് പിന്നാലെ മണിപ്പൂരില്‍ ചീഫ് സെക്രട്ടറിയെ മാറ്റി

മണിപ്പൂരില്‍ സംഘർ‍ഷത്തിന് പിന്നാലെ ചീഫ് സെക്രട്ടറിയെ മാറ്റി. വിനീത് ജോഷിയാണ് പുതിയ ചീഫ് സെക്രട്ടറി. ചീഫ് വിജിലൻസ് കമ്മീഷണറായും വിനീത് ജോഷി പ്രവർത്തിക്കും. കേന്ദ്ര ഡെപ്യൂട്ടഷനിലായിരുന്ന വിനീത് ജോഷിയെ സംസ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു. രാജേഷ് കുമാറായിരുന്നു മണിപ്പൂരിലെ ചീഫ് സെക്രട്ടറി.

അതേസമയം, മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും 23,000 പേരെ ഒഴിപ്പിച്ചു. അസം റൈഫിള്‍സും സൈന്യവും ചേര്‍ന്നാണ് ഇവരെ സൈനിക ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചത്.

അസം റൈഫിള്‍സിന്റെയും സൈന്യത്തിന്റെയും 120-ൽ അധികം യൂണിറ്റുകളെയാണ് വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറായി സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ് പ്രദേശം. പ്രദേശത്ത് സൈന്യം വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് വ്യോമനിരീക്ഷണം. സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ് ഇംഫാല്‍ താഴ്‌വരയുള്‍പ്പെട്ട പ്രദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News