വിദ്യാർത്ഥി സമരം പൊളിക്കാൻ കോഴിക്കോട് എൻഐടിയിൽ പുതിയ സർക്കുലർ; ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി

വിദ്യാർത്ഥി സമരം പൊളിക്കാൻ പുതിയ സർക്കുലറുമായി എൻ ഐ ടി, ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി. ഇന്ന് മുതൽ ഏപ്രിൽ 5 വരെ ഓൺലൈൻ ക്ലാസുകൾ മാത്രമെന്നാണ് സർക്കുലർ. വിദ്യാർത്ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് സമരം പൊളിക്കാൻ പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി കൊണ്ടാണ് ഉത്തരവ്.

Also Read: അനധികൃതമായി ഭൂമി കൈവശം വച്ച കേസ്; മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമി വീണ്ടും അളക്കും

ഏപ്രിൽ 5 വരെയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുക.അതെ സമയം പി.ജി ക്ലാസുകൾ ഓഫ ലൈനായി നടക്കും. വിദ്യാർത്ഥികൾ പൊതുവെ കുറവായതിനാലാണ് പിജി ക്ലാസുകൾ ഓൺലൈനാക്കാതെയുള്ള നീക്കം. അതെസമയം വിദ്യാർത്ഥി പ്രതിഷധം ഇപ്പോഴും തുടരുകയാണ്.

Also Read: സത്യഭാമയുടെ ജാതി അധിക്ഷേപം; ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി പ്രൊഫ. സി രവീന്ദ്രനാഥ്

രാത്രി 11 ന് മുമ്പ് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. എന്‍ഐടിയുടെ പ്രധാന കവാടങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപരോധിക്കുകയാണ്. ജീവനക്കാര്‍ അടക്കമുള്ളവരെ അകത്തേക്ക് കടത്തിവിടുന്നില്ല. ഈ സമരത്തെയും പ്രതിഷേധത്തെയും ഏതുവിധേനയും തകർക്കാനാണ് അധികൃതരുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News