അയര്‍ലന്‍ഡിനെതിരായ ടി20; ഇന്ത്യൻ ടീമിന് പുതിയ പരിശീലകന്‍

ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മുന്‍ സൗരാഷ്ട്ര ക്യാപ്റ്റനും ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് കോച്ചുമായ സീതാന്‍ഷു കൊടാക് എത്തുമെന്ന് റിപ്പോർട്ട്.മുമ്പ് ഇന്ത്യ എ ടീമിന്‍റെ ബംഗ്ലാദേശ് പര്യടനത്തില്‍ സീതാന്‍ഷു കൊടാക് പരിശീലകനായിട്ടുണ്ട്. ഈ മാസം 18ന് അയര്‍ലന്‍ഡിനെതിരെ തുടങ്ങുന്ന ടി 20 പരമ്പരയിൽ ആകും കൊടാക് പരിശീലകനാകുക.

also read: രാഷ്ട്രപതി ഒപ്പുവെച്ചു; ദില്ലി സര്‍വീസസ് ആക്ട് നിയമമായി

ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഒരു ആഴ്ചത്തെ പരിശീലക ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ചുമതല വഹിക്കേണ്ടതിനാലാണ് ലക്ഷ്മണ്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ പരിശീലകനായി പോകാത്തത് എന്നാണ് ലഭിക്കുന്ന സൂചന. സിതാന്‍ഷു കൊടാക്കിനൊപ്പം സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനാവും.

സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കുന്ന ടി20 പരമ്പരയില്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ നയിക്കുന്ന റുതുരാജ് ഗെയ്‌‌ക്‌വാദാണ് വൈസ് ക്യാപ്റ്റന്‍ . മലയാളി താരം സ‍ഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. . മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

also read: നെഹ്റു ട്രോഫി വള്ളംകളി; ആദ്യ ഹീറ്റ്സിൽ യോഗ്യത നേടി വീയപുരം ചുണ്ടൻ

ജസ്പ്രീത് ബുമ്ര , റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ , ജിതേഷ് ശർമ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേശ് ഖാൻ എന്നിവരാണ് അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News