ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ ; ലഭ്യമാകുക ഈ ദിവസങ്ങള്‍ മുതലുള്ള സര്‍വീസുകളില്‍…

janshatabdi express

കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകളാണ് അനുവദിച്ചത്. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോച്ചുകളാണ് ജനശതാബ്ദി എക്സ്പ്രസിന് അനുവദിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം 29 മുതലും, കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകുമെന്ന് അറിയിപ്പുണ്ട്‌.

Also Read; ‘ഇങ്ങനെ പറയുന്നവരുടെ ഉദ്ദേശം വേറെയാണ്’; വയനാട് ദുരന്തത്തിലെ വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്

ജനശതാബ്ദിയിലെ പഴയ കോച്ചുകള്‍ മാറ്റണമെന്നന്ന് ഏറെനാളായി യാത്രക്കാർ ആവശ്യം അറിയിക്കുകയായിരുന്നു. ഈ ആവശ്യത്തിനാണ് ഇതോടെ പരിഹാരമുണ്ടായത്. അതേസമയം കണ്ണൂര്‍ ജനശതാബ്ദി പ്രതിദിന സര്‍വീസാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എന്നിവയുടെ കോച്ചുകള്‍ മാറുന്നതും നിലവിൽ പരിഗണനയിലുണ്ട്. മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഏറെ നാളുകളായുണ്ട്.

Also Read; മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

News summary; New coaches allotted for Kannur Janshatabdi Express 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News